ഷാരോണ്‍ വധക്കേസ്; മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം

(www.kl14onlinenews.com)
(01-FEB-2023)

ഷാരോണ്‍ വധക്കേസ്; മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍ കുമാരന്‍ നായര്‍ക്ക് ജാമ്യം. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

പാറശ്ശാല സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത് എന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിലെ മൂന്നാം പ്രതിയാണ് നിര്‍മലന്‍. ഒന്നാം പ്രതി ഗ്രീഷ്മയും രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മയുമാണ്. ഷാരോണിനെ ഒഴിവാക്കാന്‍ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മ്മല്‍ കുമാരന്‍ നായരും തെളിവ് നശിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. 14-ാം തിയതി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളുണ്ടായതോടെ ആശുപത്രിയില്‍ പ്രവേശിച്ച ഷാരോണ്‍ ചികിത്സയിലായിരിക്കെ 25ന് മരിച്ചു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് പുറമേ വിഷം നല്‍കാനായി പ്രലോഭിപ്പിച്ച് ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതിന് ഗ്രീഷ്മയ്ക്കെതിരെ 364-ാം വകുപ്പും പൊലീസ് ചുമത്തിയിട്ടുണ്ട്


Post a Comment

Previous Post Next Post