പ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ചത് സ്കൂൾ ടോയ്‌ലറ്റിൽ, കുഞ്ഞിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു; പ്രതി പത്താംക്ലാസുകാരൻ

(www.kl14onlinenews.com)
(05-Sep -2022)

പ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ചത് സ്കൂൾ ടോയ്‌ലറ്റിൽ, കുഞ്ഞിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു; പ്രതി പത്താംക്ലാസുകാരൻ
ചെന്നൈ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ ഭുവനഗിരിയൽ സ്കൂളിന് സമീപത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സ്കൂളിലെ പതിനൊന്നാം ക്ലാസുകാരിയാണ് പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചത്. സംഭവത്തിൽ പെൺകുട്ടിയെ ഗർഭിണിയാക്കിയ പത്താം ക്ലാസുകാരനെതിരെ പൊലീസ് കേസെടുത്തു.
വ്യാഴാഴ്ചയാണ് നവജാത ശിശുവിന്റെ മൃതദേഹം സ്കൂളിനോട് ചേർന്നുള്ള മതിലിനടുത്ത് നിന്ന് കണ്ടെത്തിയത്. കുഞ്ഞിനെ കണ്ട ഒരു വിദ്യാർഥിയാണ് സ്‌കൂൾ അധികൃതരോട് കാര്യം പറഞ്ഞത്. പിന്നീടവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

കുഞ്ഞിന്‍റെ പൊക്കിൾക്കൊടി ശരിയായ വിധം മുറിഞ്ഞിട്ടില്ലാത്തതിനാൽ സ്കൂളിനകത്ത് തന്നെയായിരിക്കും കുഞ്ഞിനെ പ്രസവിച്ചതെന്ന നിഗമനത്തിൽ പൊലീസ് എത്തി. തുടർന്ന് പൊലീസ് വിദ്യാർഥികളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.

പതിനൊന്നാം ക്ലാസുകാരിയാണ് കുഞ്ഞിനെ പ്രസവിച്ചതെന്ന് പൊലീസ് കണ്ടെത്തി. സ്കൂളിലെ കുളിമുറിയിൽ പ്രസവിച്ച കുഞ്ഞിനെ ശേഷം സ്കൂൾ മതിലിനോട് ചേർന്ന കുറ്റിച്ചെടികൾക്കിടയിൽ ഉപേക്ഷിച്ച് വീട്ടിലേക്ക് പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ചോദ്യം ചെയ്യലിൽ മറ്റൊരു സ്കൂളിലെ പത്താം ക്ലാസ് കാരനാണ് തന്നെ ഗർഭിണിയാക്കിയതെന്ന് കുട്ടി വെളിപ്പെടുത്തി. പെൺകുട്ടിയെ പിന്നീട് ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൺകുട്ടിക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തതായും കൂടുതൽ അന്വേഷണം നടന്ന് വരുന്നതായും പൊലീസ് അറിയിച്ചു

Post a Comment

Previous Post Next Post