തുമ്പായത് മസാജ് പാര്‍ലറിലെ അടിപിടി, കോവൂരില്‍ കുടുങ്ങിയത് വന്‍ പെണ്‍വാണിഭ സംഘം

(www.kl14onlinenews.com)
(01-FEB-2023)

തുമ്പായത് മസാജ് പാര്‍ലറിലെ അടിപിടി, കോവൂരില്‍ കുടുങ്ങിയത് വന്‍ പെണ്‍വാണിഭ സംഘം
കോഴിക്കോട് :
കോഴിക്കോട് കോവൂരില്‍ ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന മൂന്ന് പേര്‍ അറസ്റ്റില്‍. കൊടുവള്ളി വാവാട് കത്തലാംകുഴിയില്‍ ടി.പി ഷമീര്‍, കര്‍ണാടക വീരാജ്‌പേട്ട സ്വദേശിനി ആയിഷ, തമിഴ്‌നാട് കരൂര്‍ സ്വദേശി വെട്രിശെല്‍വന്‍ എന്നിവരാണ് പിടിയിലായത്. ഷമീറും ആയിഷയുമാണ് പെണ്‍വാണിഭകേന്ദ്രം നടത്തിവന്നിരുന്നത്. ഇടപാടുകാരനായിരുന്നു വെട്രിശെല്‍വന്‍. ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, ഒഡിഷ, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ യുവതികളെ ഫ്ളാറ്റിലെത്തിച്ചാണ് ഇടപാട് നടത്തിവന്നിരുന്നത്.

നഗരത്തിലെ മസാജ് പാര്‍ലര്‍ കേന്ദ്രീകരിച്ചുണ്ടായ അടിപിടിയില്‍ ഇടപാടുകാരന്റെ ഫോണ്‍ നഷ്ടപ്പെട്ട സംഭവത്തിലെ പൊലീസ് അന്വേഷണമാണ് വന്‍ പെണ്‍വാണിഭ സംഘത്തിന് വിനയായത്. ഇവരുടെ ഫ്‌ളാറ്റിലെ നിത്യസന്ദര്‍ശകനായിരുന്നു അടിപിടിക്കേസിലെ പ്രതികള്‍. ഇതോടെ ഇതരസംസ്ഥാനങ്ങളില്‍നിന്ന് സ്ഥിരമായി യുവതികള്‍ എത്താറുണ്ടെന്ന് കണ്ടെത്തി. ഇവിടെനിന്ന് ഇവരെ മറ്റു പല സ്ഥലങ്ങളിലേക്കും കൊണ്ടുപോകാറുണ്ടെന്നുമുള്ള വിവരവും പൊലീസിന് ലഭിച്ചു. പിന്നാലെ ഫ്‌ളാറ്റില്‍ പൊലീസ് റെയ്ഡ് നടത്തി. പ്രതികളായ മൂന്ന് പേര്‍ക്കൊപ്പം നേപ്പാള്‍, തമിഴ്‌നാട് സ്വദേശിനികളായ രണ്ടു യുവതികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ യുവതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കോഴിക്കോട്ടെ മഹിളാമന്ദിരത്തിലേക്ക് മാറ്റി.


Post a Comment

Previous Post Next Post