കാസർകോട് പൂച്ചക്കാട് ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട കാർ കിണറിൽ വീണു;കാറിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞു ഉൾപ്പെടെ 4 പേരെ നാട്ടുകാരും ഫയർഫോസും പോലീസും ചേർന്ന് രക്ഷപ്പെടുത്തി

(www.kl14onlinenews.com)
(02-May -2022)

കാസർകോട് പൂച്ചക്കാട് ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട കാർ കിണറിൽ വീണു;കാറിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞു ഉൾപ്പെടെ 4 പേരെ നാട്ടുകാരും ഫയർഫോസും പോലീസും ചേർന്ന് രക്ഷപ്പെടുത്തി

കാസർകോട്: പൂച്ചക്കാട് ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട കാർ കിണറിൽ വീണു. പിഞ്ചുകുഞ്ഞു ഉൾപ്പെടെ 4 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു ആൾട്ടോ കാർ നിയന്ത്രണം തെറ്റി പൂച്ചക്കാട് പള്ളിക്ക് മുന്നിലുള്ള കിണറിൽ വീണത് കാറിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞു ഉൾപ്പെടെ 4 പേരെ നാട്ടുകാരും ഫയർഫോസും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. കാർ ഭാഗികമായി വെള്ളത്തിൽ മുങ്ങിയിരുന്നു. ഉദുമ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. നാല് പേരെയും നിസാര പരിക്കുകളോടെ കാഞ്ഞങ്ങട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 5.30 മണിയോടെ യാണ് അപകടം.

Post a Comment

Previous Post Next Post