തെരുവുനായുടെ ആക്രമണം: വിദ്യാർഥികളുടെ രക്ഷക്ക് തോക്കെടുത്ത ടൈ​ഗ​ർ സെ​മീ​റിനെതിരെ കേസ്

(www.kl14onlinenews.com)
(17-Sep -2022)

തെരുവുനായുടെ ആക്രമണം: വിദ്യാർഥികളുടെ രക്ഷക്ക് തോക്കെടുത്ത ടൈ​ഗ​ർ സെ​മീ​റിനെതിരെ കേസ്
കാസർകോട്: മ​ദ്റ​സ​യി​ലേ​ക്കു​ള്ള വ​ഴി​യി​ൽ തെ​രു​വു​നാ​യ്ക്ക​ളി​ൽ​ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ ര​ക്ഷി​ക്കാ​ൻ തോ​ക്കെ​ടു​ത്ത ര​ക്ഷി​താ​വിനെതിരെ കേസ്. കാസർകോട് ബേ​ക്ക​ൽ ഹ​ദ്ദാ​ദ് ന​ഗ​റി​ലെ ടി. ​സ​മീ​ർ എ​ന്ന ടൈ​ഗ​ർ സെ​മീ​റിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഐ.പി.സി 153 പ്രകാരം ലഹളയുണ്ടാക്കാൻ ഇടയാക്കുന്ന പ്രവർത്തനം നടത്തിയെന്നാണ് കേസ്.
മ​ദ്റ​സ​യി​ലേ​ക്കു​ള്ള വ​ഴി​യി​ൽ തെ​രു​വു​നാ​യ്ക്ക​ളി​ൽ​ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ ര​ക്ഷി​ക്കാ​നായാണ് ടി. ​സ​മീ​ർ തോ​ക്കെ​ടു​ത്തത്. വ​ല​തു​കൈ​യി​ല്‍ തോ​ക്കെ​ടു​ത്തു​ള്ള സ​മീ​റി​ന്‍റെ ന​ട​ത്തം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യിരുന്നു. മ​ദ്റ​സ​യി​ലേ​ക്കു​ള്ള 13 കു​ട്ടി​ക​ള്‍ക്കു മു​ന്നി​ൽ തോ​ക്കു​മേ​ന്തി​യു​ള്ള സ​മീ​റി​ന്റെ പ​ട്ടാ​ള​ച്ചി​ട്ട​യി​ലു​ള്ള ന​ട​ത്തം പ​ക​ർ​ത്തി​യ​ത് 11 വ​യ​സ്സു​കാ​ര​നാ​യ ഷു​ഹൈ​ബ് അ​ക്ത​റാ​ണ്.

മ​ദ്റ​സ​യി​ലേ​ക്ക് ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ എ​ട്ടു വ​യ​സ്സു​കാ​രി മ​ക​ൾ റി​ഫ സു​ൽ​ത്താ​നെ​യും മ​റ്റ് കു​ട്ടി​ക​ളെ​യും ക​ഴി​ഞ്ഞ ദി​വ​സം തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. മ​ക​ൾ നാ​യെ പേ​ടി​ച്ച് മ​ദ്റ​സ​യി​ൽ പോ​കാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് തോ​ക്കെ​ടു​ക്കേ​ണ്ടി​ വ​ന്ന​തെ​ന്നാണ് സ​മീ​ർ വ്യക്തമാക്കിയത്.
രാ​വി​ലെ 6.15നാ​യി​രു​ന്നു സ​മീ​ർ വീ​ട്ടു​പ​രി​സ​ര​ത്തെ കു​ട്ടി​ക​ൾ​ക്കൊ​പ്പം തോ​ക്കു​മാ​യി മ​ദ്റ​സ​യി​ലേ​ക്ക് വെ​ച്ചു​പി​ടി​ച്ച​ത്. എ​ന്നാ​ൽ, മൂ​ന്നു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​പ്പോ​ൾ മ​ദ്റ​സ പ​രി​സ​ര​ത്തു​വെ​ച്ച് എ​ട്ട് വ​യ​സു​കാ​ര​ന് പ​ട്ടി​യു​ടെ ക​ടി​യേ​റ്റു.

സ​മീ​റി​ന്റെ വി​ഡി​യോ വൈ​റ​ലാ​യ​തി​നു​ പി​ന്നാ​ലെ നാ​ട്ടു​കാ​ർ യോ​ഗം ചേ​ർ​ന്നു. വി​ദ്യാ​ര്‍ഥി​ക​ളു​ടെ സം​ര​ക്ഷ​ണ​മേ​റ്റെ​ടു​ത്ത് ഓ​രോ ര​ക്ഷി​താ​വും മ​ക്ക​ൾ​ക്കൊ​പ്പം കൂ​ട്ടി​ന് പോ​കാ​നാ​ണ് തീ​രു​മാ​നം. കാ​ണാ​ൻ ഗാം​ഭീ​ര്യ​മു​ള്ള​താ​ണ് തോ​ക്കെ​ങ്കി​ലും സം​ഭ​വം ലൈ​സ​ൻ​സ് ആ​വ​ശ്യ​മി​ല്ലാ​ത്ത എ​യ​ർ​ഗ​ണ്ണാ​ണെ​ന്നാണ് സ​മീ​ർ പ​റ​ഞ്ഞത്

അതേസമയം
തെരുവുനായപ്പേടിയില്‍ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കെടുത്ത സംഭവത്തില്‍ കേസെടുത്തതില്‍ വിഷമമുണ്ടെന്ന് സമീര്‍. എയര്‍ഗണ്ണുകൊണ്ട് വെടിവെച്ചാല്‍ നായ ചാകില്ല. ആരെയും അപായപ്പെടത്താന്‍ ശ്രമിച്ചിട്ടില്ല. ഷോ കേസില്‍ വെച്ചിരുന്ന എയര്‍ഗണ്ണാണിതെന്നും ഉന്നം തെറ്റാതെ വെടിവെക്കാന്‍ അറിയില്ലെന്നും സമീര്‍ പറഞ്ഞു. തന്‍റെ കുട്ടിയെ സംരക്ഷിക്കേണ്ടത് തന്‍റെ കടമയാണ്. അതുമാത്രമാണ് ചെയ്തതെന്നും കാസർകോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീര്‍ പറഞ്ഞു.

ഐപിസി 153 പ്രകാരം ലഹള ഉണ്ടാക്കാൻ ഇടയാക്കുന്ന തരത്തിലുള്ള പ്രവൃത്തി നടത്തിയതിനാണ് ബേക്കൽ പൊലീസ് സമീറിനെതിരെ കേസെടുത്തത്. വ്യാഴാഴ്ച രാവിലെയാണ് സമീർ എയർ ഗണ്ണുമായി കുട്ടികൾക്ക് സംരക്ഷണമൊരുക്കി മുന്നിൽ നടന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് ബേക്കൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
തന്‍റെ മകൾ നായപ്പേടി കാരണം മദ്രസയിലേക്ക് പോകാൻ മടിച്ചപ്പോഴാണ് താൻ എയർഗണ്ണുമായി കുട്ടികൾക്ക് അകമ്പടി സേവിച്ചതെന്നായിരുന്നു സമീർ ഏഷ്യാനെറ്റ് ന്യൂസിനോട് ഇന്നലെ പറഞ്ഞത്. ഏതെങ്കിലും നായ ഓടിച്ചാൽ തോക്കെടുത്ത് വെടിവെച്ച്‌ കൊല്ലുമെന്നും സമീർ വീഡിയോയില്‍ പറയുന്നുണ്ട്. ഇയാളുടെ മകനാണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. എയർഗണാണ് കയ്യിലുള്ളതെന്നും നായയെ വെടിവെച്ചിട്ടില്ലെന്നുമാണ് ദൃശ്യങ്ങൾ പ്രചരിക്കപ്പെട്ടതോടെ സമീർ പറഞ്ഞത്. പ്രദേശത്ത് കഴിഞ്ഞ ദിവസം മദ്റസയിലേക്ക് പോകുകയായിരുന്ന ആറ് വയസുകാരനെ നായ കടിച്ചിരുന്നു.

Post a Comment

Previous Post Next Post