പ്രവാസി വ്യവസായി സാബിർ നെല്ലിക്കുന്ന് അന്തരിച്ചു

(www.kl14onlinenews.com)
(16-Sep -2022)

പ്രവാസി വ്യവസായി സാബിർ നെല്ലിക്കുന്ന് അന്തരിച്ചു
നെല്ലിക്കുന്ന്: രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് സ്വദേശി അന്തരിച്ചു. ദുബായിലെ സാബ്കോ ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്റും കാസര്‍കോട്ടെ കാരുണ്യ മേഖലയില്‍ സജീവ സാന്നിധ്യവുമായിരുന്ന നെല്ലിക്കുന്ന് പള്ളിയാന്‍ കുടുംബാംഗമായ നെല്ലിക്കുന്നിലെ മുഹമ്മദ് സാബിര്‍ (49) ആണ് മരിച്ചത്. ഏതാനും ദിവസം മുമ്പ് രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അബോധാവസ്ഥയിലായിരുന്ന സാബിര്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. ദുബായ്-കാസര്‍കോട് നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് ട്രഷററായിരുന്നു. ഇതിന്റെ സജീവ സാന്നിധ്യം വഹിച്ചിരുന്നു.
പരേതനായ എന്‍.എം അബ്ദുല്‍ ഹമീദ് പള്ളിയാന്റെയും ഹവ്വാവിയുടേയും മകനാണ്. ഭാര്യ: ജാസ്മിന്‍ കീഴൂര്‍. മക്കള്‍: ഷസ്മിന്‍, ഷസാന, സൈനബ്, റഹ്‌മത്ത്, പരേതനായ സജാദ്. സഹോദരങ്ങള്‍: ആസാദ്, അഫ്രാസ്, അര്‍ഫാസ്, ഷമിയ.
മയ്യത്ത് നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

Post a Comment

Previous Post Next Post