കൽക്കരി കയറ്റി‌വന്ന ലോറി ബസിലേക്ക് ഇടിച്ചുകയറി; ആറ് മരണം, 20 പേർക്ക് പരിക്ക്

(www.kl14onlinenews.com)
(17-Sep -2022)

കൽക്കരി കയറ്റി‌വന്ന ലോറി ബസിലേക്ക് ഇടിച്ചുകയറി; ആറ് മരണം, 20 പേർക്ക് പരിക്ക്
ഒഡീഷയില്‍ ഒഡീഷയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം, 20 ഓളം പേര്‍ക്ക് പരിക്കേറ്റു. 
ഒഡീഷയിലെ സംബല്‍പൂര്‍-ജാര്‍സുഗുഡ ബിജു എക്സ്പ്രസ്‌വേയിലാണ് അപകടം നടന്നത്.
സ്റ്റീല്‍ ആന്റ് പവര്‍ പ്ലാന്റിലെ ആറ് ജീവനക്കാരാണ് മരണപ്പെട്ടത്. പ്ലാന്റ് സൈറ്റില്‍ നിന്ന് ജാര്‍സുഗുഡ ടൗണിലേക്ക് ബസില്‍ മടങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പെട്ടതെന്ന് പോലീസ് പറഞ്ഞു.

അപകടത്തില്‍ ഭൂരിഭാഗം ജീവനക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റതായി ജാര്‍സുഗുഡ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എന്‍ മൊഹപത്ര പറഞ്ഞു. പരിക്കേറ്റ തൊഴിലാളികളെ ബുര്‍ളയിലെ വീര്‍ സുരേന്ദ്ര സായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ചിലേക്ക് മാറ്റി.

Post a Comment

Previous Post Next Post