180 യാത്രക്കാരുമായി യുക്രൈന്‍ വിമാനം ഇറാനില്‍ തകര്‍ന്നു വീണു

(www.kl14onlinenews.com) (08-jan-2020)

180 യാത്രക്കാരുമായി യുക്രൈന്‍ വിമാനം ഇറാനില്‍ തകര്‍ന്നു വീണു

ടെഹ്റാൻ: 180 യാത്രക്കാരുമായി പറന്ന യുക്രേനിയൻ വിമാനം ഇറാനിൽ തകർന്നു വീണു. ബോയിങ് 737 വിമാനമാണ് ടെഹ്റാൻ വിമാനത്താവളത്തിന് സമീപം തകർന്നു വീണത്. സാങ്കേതിക തകരാർ മൂലമാണ് വിമാനം തകർന്ന് വീണതെന്നാണ് പ്രാഥമിക വിവരം.

ടെഹ്റാൻ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ വിമാനം അപകടത്തിൽപ്പെടുകയായിരുന്നു. യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്.

യു.എസ്.-ഇറാൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അപകടം. എന്നാൽ അപകടത്തിന് ഇതുമായി ബന്ധമില്ലെന്നാണ് റിപ്പോർട്ടുകൾ. ഇറാഖിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതിന് പിന്നാലെ യു.എസ്. യാത്രാവിമാനങ്ങൾ ഗൾഫ് വ്യോമാതിർത്തികളിൽ പ്രവേശിക്കരുതെന്ന് അമേരിക്കൻ വ്യോമയാന കേന്ദ്രങ്ങൾ കർശന നിർദേശം നൽകിയിരുന്നു.



Post a Comment

Previous Post Next Post