സംയുക്ത തൊഴിലാളി യൂണിയന്‍റെ ദേശീയ പണിമുടക്ക് തുടരുന്നു

(www.kl14onlinenews.com) (08-Jan-2020)

സംയുക്ത തൊഴിലാളി യൂണിയന്‍റെ ദേശീയ പണിമുടക്ക് തുടരുന്നു  

ഡൽഹി :
ട്രേഡ്‌ യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്ക് തുടരുന്നു. അര്‍ദ്ധരാത്രി ആരംഭിച്ച പണിമുടക്കിൽ 25 കോടി പേർ പങ്കെടുക്കും.13 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

രാജ്യത്ത് നടക്കുന്ന 19ാമത് ദേശീയ പണിമുടക്കാണിത്. ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾ തുടരുന്ന മോദി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം അടയാളപ്പെടുത്തുന്ന സമരത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത് .10 ട്രേഡ് യൂണിയനുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പണിമുടക്ക്.

പൊതുവിതരണ സമ്പ്രദായം സാർവത്രികവൽക്കരിക്കുക, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, എല്ലാ തൊഴിലാളികൾക്കും പ്രതിമാസം 21,000 രൂപയിൽ കുറയാത്ത വേതനം ഉറപ്പാക്കുക, തുടങ്ങി 13 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഒപ്പം പൗരത്വ ഭേദഗതി നിയമം, NR C, NPR എന്നിവ ക്കെതിരെയുമാണ് സമരം. പണി മുടക്ക് ഒഴിവാക്കാൻ വ്യാഴാഴ്ച സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. 25 കോടി പേർ പണിമുടക്കിന്റെ ഭാഗമാകുമെന്ന് നേതാക്കൾ അറിയിച്ചു. ഡൽഹി, മുംബൈ അടക്കമുള്ള ഈ ങ്ങളിൽ ശക്തമായ സമരം അരങ്ങേറും. സമര വിഥിയായ ജന്തർമന്തറിൽ പ്രതിഷേധ മാർച്ച് നടക്കും. കർഷകരും കർഷക തൊഴിലാളികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.കർഷകർ പ്രഖ്യാപിച്ച ഗ്രാമീണ ബന്ദ് തുടരുകയാണ്.

Post a Comment

Previous Post Next Post