(www.kl14onlinenews.com) (08-Jan-2020)
ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം നടന്നിട്ട് മൂന്നു ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്, പകരം ഇരകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്
ഡൽഹി :
ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ ആക്രമണം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്. ജെഎന്‍യുവില്‍ ആക്രമണം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. ക്യാമ്പസില്‍ പരിശോധന നടത്തിയെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനായില്ലെന്നാണ് വിവരം. മുഖംമൂടി ആക്രമണം നടക്കുന്നതിന്റെ രണ്ടു ദിവസം മുന്‍പുണ്ടായ സംഘര്‍ഷത്തില്‍ സിസിടിവി പ്രവര്‍ത്തന രഹിതമായി.
ആക്രമണത്തിന് ആസൂത്രണം ചെയ്ത വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ നമ്പരുകള്‍ ഇപ്പോള്‍ സ്വിച്ച് ഓഫാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം തകരാറിലാക്കിയെന്ന പരാതിയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം 19 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് പൊലീസ് കേസെടുത്തു. അതേസമയം ക്യാമ്പസില്‍ ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്വം ഹിന്ദുരക്ഷാദള്‍ എന്ന സംഘടന ഏറ്റെടുത്തിരുന്നു.
Post a Comment