(www.kl14onlinenews.com) (08-jan-2020)
180 യാത്രക്കാരുമായി യുക്രൈന്‍ വിമാനം ഇറാനില്‍ തകര്‍ന്നു വീണു
ടെഹ്റാൻ: 180 യാത്രക്കാരുമായി പറന്ന യുക്രേനിയൻ വിമാനം ഇറാനിൽ തകർന്നു വീണു. ബോയിങ് 737 വിമാനമാണ് ടെഹ്റാൻ വിമാനത്താവളത്തിന് സമീപം തകർന്നു വീണത്. സാങ്കേതിക തകരാർ മൂലമാണ് വിമാനം തകർന്ന് വീണതെന്നാണ് പ്രാഥമിക വിവരം.
ടെഹ്റാൻ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ വിമാനം അപകടത്തിൽപ്പെടുകയായിരുന്നു. യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്.
إرسال تعليق