കാസർകോട്-കാഞ്ഞങ്ങാട് റോഡിൽ അനധികൃത കൈയേറ്റം: അധികൃതർ കണ്ണടച്ചു; ജില്ലാ ജനകീയ വികസന സമിതി നിയമ നടപടി സ്വീകരിച്ചു

(www.kl14onlinenews.com)
(10-APR-2025)

കാസർകോട്-കാഞ്ഞങ്ങാട് റോഡിൽ അനധികൃത കൈയേറ്റം: അധികൃതർ കണ്ണടച്ചു; ജില്ലാ ജനകീയ വികസന സമിതി നിയമ നടപടി സ്വീകരിച്ചു

കാസർകോട്: കാസർകോട്-കാഞ്ഞങ്ങാട് റോഡിന്റെ ഇരുവശങ്ങളിലും, ചെമനാട് ഗ്രാമ പഞ്ചായത്ത് അതീനതയിലുളള പ്രദേശങ്ങളിൽ, നിയമവിരുദ്ധമായ കൈയേറ്റം വ്യാപകമായി നടക്കുന്നുവെന്ന് ജില്ലാ ജനകീയ വികസന സമിതി പ്രവർത്തകസമിതി അംഗം ബദറുദ്ദീൻ കറന്തക്കാട് പരാതിപ്പെടുന്നു.

തട്ട് കടകളും ഹോട്ടലുകളും അടക്കമുള്ള നിരവധി അനധികൃത സ്ഥാപങ്ങൾ റോഡിന്റെ ഇരുവശങ്ങളിൽ നിയമപരിരക്ഷയില്ലാതെ പ്രവർത്തിക്കുന്നു. അതേസമയം, നിയമം പാലിച്ച് കെട്ടിയ കെട്ടിടങ്ങളുടെ പാർക്കിംഗ് മേഖലകൾ പോലും വ്യാപാര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കൈയേറ്റം ചെയ്യപ്പെടുന്നതായി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

ഈ കാര്യത്തിൽ കഴിഞ്ഞ ആറുമാസമായി പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനിയറെയും, ചെമനാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെയും ബദറുദ്ദീൻ കറന്തക്കാട് പരാതി നൽകിയെങ്കിലും, യാതൊരു നടപടിയും അധികാരികൾ കൈക്കൊണ്ടില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനിയർ, തഹസിൽദാർ കാസർകോട്, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കെതിരെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സമക്ഷത്തിൽ കേസ് ഫയൽ ചെയ്യപ്പെട്ടത്.

ഇതിന് പുറമേ, ചട്ടംചാൽ-കളനാട് പൊതു റോഡിന്റെ ഭാഗമായ എയ്യള കുളിക്കുന്ന് എന്ന സ്ഥലത്ത് കഴിഞ്ഞ അഞ്ച് വർഷമായി വാഴ കൃഷി നടത്തുകയും, സമീപത്തെ സ്വകാര്യഭൂമിയുടെ മതിൽ പൊളിച്ച് അതേ ഭൂമിയിലെ അളവിൽ നിന്ന് കവർച്ച നടത്തുകയും ചെയ്തതായും പരാതിയിൽ വ്യക്തമാക്കുന്നു.

ഈ വിഷയത്തിൽ നിയമ നടപടികൾ അടിയന്തരമായി സ്വീകരിക്കപ്പെടണം എന്നാവശ്യപ്പെട്ടാണ് ജില്ലാ ജനകീയ വികസന സമിതി മുൻകൈയെടുത്ത് രംഗത്തെത്തിയിരിക്കുന്നത്.

 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ടവർ:
ബദറുദ്ദീൻ കറന്തക്കാട്
ജില്ലാ ജനകീയ വികസന സമിതി
ഫോൺ: 9249-786 -000

കാസർകോട്
09.04.20 25

Post a Comment

أحدث أقدم