(www.kl14onlinenews.com)
(10-APR-2025)
സമൂഹത്തിലെ അവശന്മാർക്ക് താങ്ങായിത്തീരാൻ എൻ.വൈ.എൽ; "സമർപ്പണം" സോഷ്യൽ മീഡിയ ഈദ് സംഗമം നന്മയുടെ സന്ദേശമായി
കാസർകോട്: ആതുര സേവന രംഗത്ത് അവശത അനുഭവിക്കുന്നവർക്ക് താങ്ങും തണലുമായി മാറാനും, ജനകീയ സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിയേകാനുമായി കാസർകോട് നാഷണൽ യൂത്ത് ലീഗ് (എൻ.വൈ.എൽ.) “സമർപ്പണം” എന്ന പേരിൽ സംഘടിപ്പിച്ച സോഷ്യൽ മീഡിയ ഈദ് സംഗമം താല്രോപ്പ്സ് ടെക്കീസ് പാർക്കിൽ ഭിന്നമായ ശൈലിയിൽ നടന്നു.
വിവിധ മേഖലയിലെ യുവജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരുടെ സാന്നിധ്യം സംഗമത്തെ ആശയപ്രധാനമായ ചർച്ചകളുടെയും സൗഹൃദ ബന്ധങ്ങളുടെയും വേദിയാക്കി. യുവാക്കളുടെ സർഗാത്മകതയെ പ്രോത്സാഹിപ്പിക്കാനും അവരെ സമൂഹത്തിൽ നിന്ന് ഒറ്റപെടുത്താതെ ചേർത്തുനിർത്താനും കുടുംബവും നാട്ടും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ചർച്ചയായി.
നന്മയുടെ കൂട്ടായ്മകളുടെ സഹകരണത്തോടെ ജില്ലാ തലത്തിൽ മാതൃകാ പ്രവർത്തനം കാഴ്ചവെക്കുമെന്നും, എല്ലാ മേഖലകളിലും സാന്ത്വനവും തണലുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും നേതാക്കൾ ആശംസ സന്ദേശത്തിൽ വ്യക്തമാക്കി. കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തിൽ നന്മയും സൗഹൃദവും അടിസ്ഥാനമാക്കിയുള്ള പുതിയ ചുവടുവയ്പുകളാണ് ഇത്തരം സംഗമങ്ങൾ ആവിഷ്കരിക്കുന്നത് എന്നും അവർ അഭിപ്രായപ്പെട്ടു.
“പ്രവാസം, ജീവിതം, യാത്രകൾ” എന്ന ആസിഫ് അലി പാടലടുക്ക രചിച്ച പുസ്തകത്തിന്റെ കവർപേജ് പ്രകാശനം ഐ.എൻ.എൽ. സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫും, ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറവും ചേർന്ന് നിർവഹിച്ചു.
പ്രോഗ്രാം കോർഡിനേറ്ററും എൻ.വൈ.എൽ. മണ്ഡലം സെക്രട്ടറിയുമായ ആസിഫ് അലി പാടലടുക്ക അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷാഹിദ് സി.എൽ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി റഹീം ബെണ്ടിച്ചാൽ പരിപാടി ഉദ്ഘാടനം ചെയ്തു.
ഐ.എൻ.എൽ. നേതാക്കളായ ഉമർ പാടലടുക്ക, അസീസ് കടപ്പുറം, ഷെയ്ഖ് ഹനീഫ് (അഡ്വ.), ഹനീഫ് പി.എച്ച്. (ജില്ലാ പ്രസിഡന്റ്, എൻ.വൈ.എൽ.), അഷ്‌റഫ് നാലത്തടുക്ക (മൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്), ജെ.ഡി.എസ്. സംസ്ഥാന എക്‌സിക്യൂട്ടീവ് മെംബർ തുടങ്ങിയവർ ആശംസകൾ നേർന്നു.
എൻ.വൈ.എൽ. മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് തുരുത്തി നന്ദി പറഞ്ഞു.
إرسال تعليق