ബെദിര സുലൈമാൻ ഹാജി കുടുംബ സംഗമ യോഗം ചേർന്നു

(www.kl14onlinenews.com)
(07-APR-2025)

ബെദിര സുലൈമാൻ ഹാജി കുടുംബ സംഗമ യോഗം ചേർന്നു

കാസർകോട്: 2025 മാർച്ച് 6-ന് ചേർന്ന സുലൈമാൻ ഹാജി കുടുംബ യോഗം കുടുംബമന്ദിരത്തിന്റെ ആത്മീയത നിറഞ്ഞ അന്തരീക്ഷത്തിൽ ആവേശകരമായ പങ്കാളിത്തത്തോടെ നടന്നു. 13 അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ, കുടുംബാധിപൻ ബിഎസ് സുലൈമാൻ ബെദിര ടീവി സ്റ്റേഷൻ അധ്യക്ഷത വഹിച്ചു. 

സെക്രട്ടറി സൈനുദ്ധീൻ പട്ടിലവളപ്പിന്റെ ഹൃദയംഗമമായ സ്വാഗത പ്രസംഗത്തോടെ യോഗത്തിന് തുടക്കമായി. ട്രഷറർ ശംസുദ്ധീൻ തുരുത്തിയുടെ നന്ദിപ്രസംഗത്തോടെ സമാപിച്ച യോഗം മൂന്ന് സ്വലാത്ത് ചൊല്ലിയതോടെയാണ് അവസാനിച്ചത്.
യോഗത്തിൽ സംബന്ധി ചവർ,അബ്ദുച്ച ബെദിര, മുഹമ്മദ് മുട്ടതൊടി, താജുദ്ധീൻ ചെങ്കള, സൈനുദ്ധീൻ തിരുത്തി.ഹനീഫ് ബി എസ്.നിസാർ ബിഎം.ബഷീർ കുന്നിൽ.ഫൈസൽ ബി എസ്.അസീസ് ബിഎം.അഷ്‌റഫ്‌ വലിയ വളപ്പിൽ.

സുലൈമാൻ ഹാജിയുടെ എല്ലാ മക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിശദമായ ലിസ്റ്റ് തയ്യാറാക്കാൻ ഓരോരുത്തർക്കും ചുമതല നൽകി. ഇനിമുതൽ കുടുംബ ശൃംഖലയും ബന്ധങ്ങളും രേഖപ്പെടുത്താനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും.

വനിതാഗ്രൂപ്പ് രൂപീകരിക്കാൻ യോഗത്തിൽ ഏകകണ്ഠമായ തീരുമാനം ഉണ്ടായി. സ്ത്രീകളുടെ സംഭാവനകളും സഹകരണവും കുടുംബത്തിനുള്ളിൽ കൂടുതൽ സജീവമാകുന്നുവെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.

ഇത് പോലെയുള്ള യോഗങ്ങൾ കുടുംബബന്ധങ്ങൾ മെച്ചപ്പെടുത്താനും, പരസ്പര ബഹുമാനവും സ്‌നേഹവും വർദ്ധിപ്പിക്കാനും വലിയ പങ്ക് വഹിക്കുന്നതായും പങ്കെടുക്കുന്നവർ അഭിപ്രായപ്പെട്ടു.

Post a Comment

أحدث أقدم