(www.kl14onlinenews.com)
(01-APR-2025)
ഇരിയണ്ണി: ഇന്റർനാഷണൽ കലാസംഘടനയായ സ്പിക് മാക്കെയുടെ സഹകരണത്തോടെ "സപര്യ - 2025" കലാപഠന ക്യാമ്പ് ഇരിയണ്ണി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ഭാരതീയ പൈതൃകത്തെ കലയിലൂടെ അറിയുക എന്ന ലക്ഷ്യത്തോടെ തികച്ചും സൗജന്യമായി സംഘടിപ്പിച്ചിരിക്കുന്ന ഈ ക്യാമ്പിൽ മോഹിനിയാട്ടം, ഒഡീസി, തോൽപാവക്കൂത്ത്, മ്യൂറൽ പെയിന്റിങ് എന്നീ കലാരൂപങ്ങളിൽ ഇരുന്നൂറിലധികം കുട്ടികൾ ഏപ്രിൽ 1 മുതൽ 5 വരെ പരിശീലനം നേടുന്നു.
സ്പിക് മാക്കെയുടെ പൈതൃകാധിഷ്ഠിത ശിക്ഷണ രീതിക്ക് അനുസരിച്ച് വി.പി. അനിമ, ശുഭം നാഗരാജ്, രാജീവ് പുലവർ, അജിതൻ പുതുമന എന്നീ പ്രഗല്ഭ കലാകാരന്മാർ അഞ്ചുദിവസത്തെ പരിശീലനം നയിക്കുന്നു.
പി.ടി.എ. പ്രസിഡന്റ് ബി.എം. പ്രദീപ് പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നടിയായ സി.കെ. നിഥീന മുഖ്യാതിഥിയായി. സ്പിക് മാക്കെ ജില്ലാ കോർഡിനേറ്റർ രമേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. എസ്ആർജി കൺവീനർ കെ. മിനീഷ് ബാബു, കെ. ബിന്ദു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി പി. ഉഷാ നന്ദിനി, അധ്യാപികമാരായ അംബിക, സി. സുരസി എന്നിവർ പ്രസംഗിച്ചു.
പ്രിൻസിപ്പൽ സജീവൻ മടപ്പറമ്പത്ത് സ്വാഗതം പറഞ്ഞപ്പോൾ, ഹെഡ് മാസ്റ്റർ എ.എം. അബ്ദുൽ സലാം നന്ദി അറിയിച്ചു.
إرسال تعليق