എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന ബിജെപി നേതാവിൻ്റെ ഹർജി ഹൈക്കോടതി തള്ളി

(www.kl14onlinenews.com)
(01-APR-2025)

എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന ബിജെപി നേതാവിൻ്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. അനാവശ്യ പബ്ലിസിറ്റിക്കുവേണ്ടിയുള്ള ഹർജിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി കോടതി തള്ളിയത്. ബിജെപി തൃശൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വി വി വിജീഷാണ് ഹർജിക്കാരൻ. എമ്പുരാൻ സിനിമ കണ്ടോയെന്ന് ഹർജിക്കാരനോട് കോടതി ചോദിച്ചു.

സെന്‍സര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ ചിത്രമല്ലേ എമ്പുരാനെന്ന് ഹൈക്കോടതി ചോദിച്ചു. ചിത്രത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയോ എന്നും ഹൈക്കോടതി ആരാഞ്ഞു. എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന ഹർജിയെ സംസ്ഥാന സർക്കാരും എതിർത്തു. സെന്‍സര്‍ ബോര്‍ഡ് ഒരിക്കല്‍ അനുമതി നല്‍കിയാല്‍ പ്രദര്‍ശനത്തിന് വിലക്കില്ലെന്നും എമ്പുരാന്‍ സിനിമയ്‌ക്കെതിരെ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

സര്‍ക്കാര്‍ മറുപടിയുടെ അടിസ്ഥാനത്തില്‍ പ്രദര്‍ശനം തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. ഹര്‍ജിയില്‍ കേന്ദ്ര വാര്‍ത്താവിനിമയ സംപ്രേഷണ മന്ത്രാലയത്തിന്റെ മറുപടിയും തേടി. എന്നാൽ, എമ്പുരാന്‍ നിര്‍മ്മാതാക്കളോട് വിശദീകരണം തേടണമെന്ന ആവശ്യം അംഗീകരിച്ചില്ല. മോഹൻലാൽ, പൃഥിരാജ്, ആൻ്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നീ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ പോലും കോടതി തയ്യാറായില്ല.

Post a Comment

أحدث أقدم