കെ.എം.സി.സി.യുടെ കാരുണ്യ പ്രവർത്തനങ്ങൾ പ്രതീക്ഷയറ്റവർക്കാശ്വാസമേകുന്നു

(www.kl14onlinenews.com)
(01-APR-2025)

കെ.എം.സി.സി.യുടെ കാരുണ്യ പ്രവർത്തനങ്ങൾ പ്രതീക്ഷയറ്റവർക്കാശ്വാസമേകുന്നു 

ബോവിക്കാനം: കെ.എം.സി.സി. നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ നിരാശയിൽ ആയിരിക്കുന്ന പതിനായിരങ്ങൾക്കാശ്വാസമേകുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൾ റഹിമാൻ അഭിപ്രായപ്പെട്ടു. പ്രവാസ ലോകത്ത് നേരിടുന്ന പ്രയാസങ്ങൾ മറന്ന്, വേദന അനുഭവിക്കുന്നവരെ ചേർത്തുനിർത്തുന്ന മനുഷ്യത്വത്തിന്റെ ഉദാഹരണമാണ് കെ.എം.സി.സി.യുടെ നന്മയെന്ന് അദ്ദേഹം പറഞ്ഞു.

ദുബൈ കെ.എം.സി.സി. മുളിയാർ പഞ്ചായത്ത് കമ്മിറ്റിയും പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയും സംയുക്തമായി നിർദ്ധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്ത ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ യൂത്ത് ലീഗ് പ്രസിഡന്റ് ഷെഫീഖ് മൈക്കുഴി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. ജുനൈദ് സ്വാഗതം പറഞ്ഞു. എ.ബി. ശാഫി, കെ.ബി. മുഹമ്മദ് കുഞ്ഞി, ബി.എം. അബൂബക്കർ, എം.കെ. അബ്ദുൾ റഹിമാൻ ഹാജി, മൻസൂർ മല്ലത്ത്, ഖാലിദ് ബെള്ളിപ്പാടി, ഷെരീഫ് കൊടവഞ്ചി, ഹനീഫ കട്ടക്കാൽ, മാർക്ക് മുഹമ്മദ്, ബഷീർ പള്ളങ്കോട്, ഹനീഫ പൈക്ക, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ബി.കെ. ഹംസ അബ്ദുല്ല ഡെൽമ, ഖാദർ ആലൂർ, എ.പി. ഹസൈനാർ, ബി.എം. ശംസീർ, എ.ബി. കലാം, റഫീഖ് ബെള്ളിപ്പാടി, എം.എസ്. ഷുക്കൂർ, എസ്.എം. മുഹമ്മദ് കുഞ്ഞി, അബ്ബാസ് കൊളച്ചപ്പ്, അനീസ മല്ലത്ത്, കെ. മുഹമ്മദ് കുഞ്ഞി, ഹംസ പന്നടുക്കം, എ.കെ. ഫൈസൽ, മനാഫ് ഇടനീർ, ഷെരീഫ് മല്ലത്ത്, നിസാർ ബസ് സ്റ്റാൻഡ്, കുഞ്ഞി മല്ലം, ഖാദർ വാഫി, ചെമ്മു കലാം, മുഹമ്മദ് പാറ, കബീർ ബാവിക്കര, ഉമ്മർ ബെള്ളിപ്പാടി, അബ്ദുൾ റഹിമാൻ മുണ്ടക്കൈ, സമീർ അല്ലാമ, റംഷീദ് ബാലനടുക്കം എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم