അഭിനയപഴമക്കൊരുപെരുമഏപ്രിൽ 6ന്

(www.kl14onlinenews.com)
(10-Mar-2025)

അഭിനയപഴമക്കൊരുപെരുമ
ഏപ്രിൽ 6ന് 
 
ജില്ലയിലെ മുതിർന്ന നാടക പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മയിലൂടെ അവർ അനുഭവിച്ച കർമ്മനിരതമായ പോയ കാലത്തെ നാടക അനുഭവത്തെ നമുക്ക് മുന്നിൽ തുറന്നുകാട്ടാനും രേഖപ്പെടുത്താനും കഴിഞ്ഞാൽ അത് ചരിത്രമാകും ആ ഉത്തരവാദിത്വം കാസർഗോഡ് ജില്ലയിലെ നാടക പ്രവർത്തകരുടെ സംഘടനയായ നാടക് അഭിമാനത്തോടെ ഏറ്റെടുക്കുന്നു 
ഈ വരുന്ന ഏപ്രിൽ ആറിന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രാവിലെ 10മുതൽ ജില്ലയിലെ മുതിർന്ന നാടക പ്രവർത്തകരുടെ സംഗമം 'അഭിനയ പഴമക്കൊരു പെരുമ'  സംഘടിപ്പിക്കുന്നു ഇതിൻറെ സംഘാടകസമിതി രൂപീകരണയോഗം പുതിയകോട്ട അർബ്ബൻ ബാങ്ക് ഹാളിൽ കാഞ്ഞങ്ങാട് നഗരസഭ അദ്യക്ഷ ശ്രീമതി കെ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു വിജയൻ കാടകം അധ്യക്ഷത വഹിച്ചു റഫീക്മണിയങ്ങാനംസ്ഗതം പറഞ്ഞു നന്ദൻ മാണിയാട്ട് പരിപാടികൾ വിശദീകരിച്ചു രാമകൃഷ്ണൻ വാണിയമ്പാറ നന്ദി പറഞ്ഞു. എ മാധവൻ മാസ്റ്റർ, ഡോക്ടർ കെ വി സജീവൻ, വി ശശി നീലേശ്വരം, സി അമ്പുരാജ് എന്നിവർ സംസാരിച്ചു ശിവകുമാർ നീലേശ്വരം നിർദ്ദേശിച്ച അഭിനയ പഴമക്കൊരു പെരുമ എന്ന പേര്  പ്രകാശനം ചെയ്തു  
സംഘാടകസമിതിഭാരവാഹികൾ രക്ഷാധികാരികൾ കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ മണികണ്ഠൻ, കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ ശ്രീമതി സുജാത ടീച്ചർ, അഡ്വക്കേറ്റ് സി കെ ശ്രീധരൻ, അഡ്വക്കേറ്റ് പി അപ്പുക്കുട്ടൻ, അഡ്വക്കേറ്റ് ടി കെ സുധാകരൻ, നടക് സംസ്ഥാന സെക്രട്ടറി ജെ ശൈലജ 
ചെയർമാൻ പി വി കെ പനയാൽ വൈസ് ചെയർമാൻ ഡോക്ടർ കെ വി സജീവൻ, ജയൻ വെള്ളിക്കോത്ത് വർക്കിംഗ് ചെയർമാൻ വിജയൻ കാടകം ജനറൽ കൺവീനർ റഫീഖ് മണിയങ്ങാനം  ജോയിൻ് കൺവീനർമാർ വി ശശി നീലേശ്വരം സി അമ്പുരാജ് നീലേശ്വരം ട്രഷറർ നന്ദൻ മാണിയാട്ട്

Post a Comment

Previous Post Next Post