(www.kl14onlinenews.com)
(04-Mar-2025)
കോഴിക്കോട്: താമരശേരി ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 6 ആയി. നേരത്തെ അറസ്റ്റിലായവരെ ജുവൈനൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഇവർ പത്താംക്ലാസ് പരീക്ഷ എഴുതിയിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തിയിരുന്നു. ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ വീട്ടിൽ ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് ആയുധം കണ്ടെത്തിയത്. തെളിവുകളായ ഫോണുകളും ലാപ് ടോപ്പും കണ്ടെത്തിയിട്ടുണ്ട്
നേരിട്ട് 5 വിദ്യാർത്ഥികളാണ് കൊലപാതകത്തിൽ പങ്കെടുത്തതെങ്കിലും ആസൂത്രണത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. കൊലപാതക സമയത്ത് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരെയും ഇവരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്നവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം.
എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനാൽ വിദ്യാർത്ഥികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിന് പരിമിതിയുണ്ട്. കുട്ടികളുടെ മാതാപിതാക്കളുടെയോ മറ്റ് മുതിർന്നവരുടെയോ പങ്കാളിത്തം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകൾ പരിശോധിച്ചതിൽ നിന്ന്, നിലവിൽ കസ്റ്റഡിയിലുള്ള 5 വിദ്യാർത്ഥികൾക്ക് പുറമെ കൂടുതൽ പേർ ആസൂത്രണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്.
Post a Comment