ലോകകപ്പിലെ കണക്ക് വീട്ടണം; ഇന്ത്യ ഓസ്ട്രേലിയ സെമി ഇന്ന്

(www.kl14onlinenews.com)
(04-Mar-2025)

ലോകകപ്പിലെ കണക്ക് വീട്ടണം; ഇന്ത്യ  ഓസ്ട്രേലിയ സെമി ഇന്ന്

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലിലെത്താന്‍ ടീം ഇന്ത്യ ഇന്നിറങ്ങും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ദുബായില്‍ തുടങ്ങുന്ന സെമിയില്‍, ലോക ചാംപ്യന്മാരായ ഓസ്‌ട്രേലിയ ആണ് എതിരാളികള്‍. ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ഇന്ത്യ, പകരംവീട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 1950ലെ ഫിഫ ലോകകപ്പില്‍ ബ്രസീലിന്റെ മാരക്കാന ദുരന്തംപോലെയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന് 2023 നവംബര്‍ 19. അഹമ്മദാബാദില്‍ ഇന്ത്യയെ നിശബ്ദമാക്കി പാറ്റ് കമ്മിന്‍സിന്റെ ഓസ്‌ട്രേലിയ ലോക ചാംപ്യന്‍മാരായി

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലിലെത്താന്‍ ടീം ഇന്ത്യ ഇന്നിറങ്ങും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ദുബായില്‍ തുടങ്ങുന്ന സെമിയില്‍, ലോക ചാംപ്യന്മാരായ ഓസ്‌ട്രേലിയ ആണ് എതിരാളികള്‍. ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ഇന്ത്യ, പകരംവീട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 1950ലെ ഫിഫ ലോകകപ്പില്‍ ബ്രസീലിന്റെ മാരക്കാന ദുരന്തംപോലെയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന് 2023 നവംബര്‍ 19. അഹമ്മദാബാദില്‍ ഇന്ത്യയെ നിശബ്ദമാക്കി പാറ്റ് കമ്മിന്‍സിന്റെ ഓസ്‌ട്രേലിയ ലോക ചാംപ്യന്‍മാരായി. 

അന്നത്തെ തോല്‍വിക്ക് ചാംപ്യന്‍സ് ട്രോഫിയില്‍ പകരം വീട്ടാന്‍ ടീം രോഹിത് ശര്‍മ്മയും സംഘവും. ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായി ഏകദിനത്തില്‍ മുഖാമുഖം വരുമ്പോള്‍ ഓസീസ് ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ട്. ജസ്പ്രിത് ബുമ്രയുടെ അഭാവത്തിലും ടീം ഇന്ത്യയുടെ കരുത്ത് കൂടിയിട്ടേയുള്ളൂ. ന്യൂസിലന്‍ഡിനെ തകര്‍ത്ത ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാവില്ല. കിവീസിന്റെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയെ അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം കളിപ്പിക്കണോ എന്നതുമാത്രമാണ് ഇന്ത്യന്‍ ക്യാംപിലെ ആലോചന. വരുണ്‍ കളിക്കുമെന്ന് നേരത്തെ രോഹിത് വ്യക്തമാക്കിയിരുന്നു

മുന്‍ മത്സരങ്ങള്‍ക്ക് ഉപയോഗിക്കാത്ത പുതിയ പിച്ചിലാണ് മത്സരമെന്നതിനാല്‍ അവസാനവട്ട പരിശോധനയ്ക്ക് ശേഷമാവും ഇക്കാര്യത്തില്‍ അന്തിമതീരുമാനം. ഇന്ന് ജയിച്ച് കയറാന്‍, ഇന്ത്യക്കെതിരെ ബാറ്റെടുക്കുമ്പോഴെല്ലാം തകര്‍ത്തടിക്കുന്ന ട്രാവിസ് ഹെഡിനെ തുക്കത്തിലേ പുറത്താക്കണം. വിരാട് കോലി ആഡം സാംപയുടെ ലഗ് സ്പിന്‍ കെണിയിലും രോഹിത് ശര്‍മ ഇടംകൈയന്‍ പേസര്‍മാരുടെ വേഗത്തിലും വീഴാതെ നോക്കണം. പരിക്കേറ്റ ഓപ്പണര്‍ മാത്യൂ ഷോര്‍ട്ടിന് പകരം ജെയ്ക് ഫ്രേസര്‍ മക്ഗുര്‍ഗ് എത്തുമ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ പിടിച്ചുകെട്ടാന്‍ അധിക സ്പിന്നറെ ടീമിലുള്‍പ്പെടുത്താനാണ് ഓസീസ് നീക്കം.

ഓസീസിനെതിരായ സെമി ഫൈനൽ; ഇന്ത്യയുടെ പേടിസ്വപ്നം ട്രാവിസ് ഹെഡ്

ദുബായ്: ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്‌ട്രേലിയക്കെതിരെ സെമി ഫൈനൽ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യ ഏറ്റവുമധികം ഭയക്കുന്നത് ഒരു താരത്തെയാണ്. ട്രാവിസ് ഹെഡ് ഇത്തവണയും ഇന്ത്യയുടെ കിരീടത്തിലേക്കുള്ള വഴി മുടക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഓസീസിനെതിരായ മത്സരങ്ങളില്‍ ഇന്തയുടെ സ്ഥിരം തലവേദനയാണ് ഈ മുപ്പത്തിയൊന്നുകാരൻ. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുകളിലും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഹെഡിനെ പൂട്ടാന്‍ ഇന്ത്യൻ ടീം പാടുപെട്ടിരുന്നു.

ഐസിസി ടൂര്‍ണമെന്റുകളില്‍ താരം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും ഇന്ത്യക്കെതിരെയാണ്. മൂന്ന് ഫോര്‍മാറ്റിലുമായി താരം 1600ന് മുകളില്‍ റണ്‍സ് വാരികൂട്ടി. നാല് തകര്‍പ്പന്‍ സെഞ്ച്വറികള്‍. ഓസീസിനെതിരെ വീണ്ടുമൊരു നോക്കൗട്ട് പോരിന് ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ ആദ്യ ലക്ഷ്യം ട്രാവിസ് ഹെഡ് തന്നെയാണ്. അതേസമയം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റങ്ങളാകും ഉണ്ടാകുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

വരുണ്‍ ചക്രവര്‍ത്തി അടക്കം നാല് സ്പിന്നര്‍മാരെ സെമിയിലും ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് നായകന്‍ രോഹിത് ശര്‍മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് ലൈനപ്പ് കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം എന്നും രോഹിത് പറഞ്ഞു. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ഷമിക്ക് കഴിഞ്ഞ രണ്ട് കളികളിലും വിക്കറ്റെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാൽ ഒരു മാറ്റത്തിനുള്ള സാധ്യതയും കാണുന്നില്ല. ഷമിക്കൊപ്പം ഹാര്‍ദ്ദിക് പാണ്ഡ്യയാകും ന്യൂബോള്‍ എറിയാനെത്തുകയെന്നാണ് വിവരം.

ഓസ്ട്രേലിയയ്ക്കെതിരായ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി

Post a Comment

Previous Post Next Post