(www.kl14onlinenews.com)
(06-Mar-2025)
കുമ്പള : വിശുദ്ധ റമളാനിൽ ദീർഘ ദൂര യാത്രക്കാർക്ക് ആശ്വാസവുമായി കുമ്പളയിൽ എസ് വൈ എസ് ഇഫ്താർ ഖൈമ. കുമ്പള സോൺ കമ്മിറ്റിക്ക് കിഴിൽ കുമ്പള നഗരത്തിലാണ് ഇഫ്താർ ഖൈമ പ്രവർത്തിക്കുന്നത്. റംസാനിലെ എല്ലാ ദിവസവും നോമ്പു തുറക്കാവശ്യമായ വിഭവങ്ങളടങ്ങിയ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യും.
കുമ്പള ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡന്റ് നാസിർ മൊഗ്രാൽ ഉത്ഘാടനം ചെയ്തു. സോൺ ജന സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉളുവാർ ആമുഖ പ്രഭാഷണവും കുമ്പള സർക്കിൾ ജന സെക്രട്ടറി രിഫായീ സഖാഫി നന്ദിയും പറഞ്ഞു. കുമ്പള സർക്കിളിലെ പത്ത് യുണിറ്റ് കമ്മിറ്റികൾ കേന്ദ്രീകരിച്ചാണ് വിഭവങ്ങൾ ശേഖരിക്കുന്നത്. വിവിധ യുണിറ്റ് പ്രവർത്തകരും സാന്ത്വനംjo വളണ്ടീയർമാരുമാണ് വിതരണത്തിന് നേതൃത്വം നൽകുന്നത്.
കേരള മുസ്‌ലിം ജമാഅത്ത് സർക്കിൾ പ്രസിഡന്റ് മുഹമ്മദ് തലപ്പാടി, എസ് വൈ എസ് ഭാരവാഹികളായ നസീർ ബാഖവി, മൊയ്‌തീൻ പേരാൽ, മൂസ മുളിയടുക്കം, ഖലീൽ സഅദി, മുഹമ്മദ് അമാനി, സിദ്ധീഖ് ഹിമമി ബദ്‌രിയ നഗർ, സിദ്ധീഖ് പേരാൽ, അലി സിറാജ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ : കുമ്പളയിൽ സ്ഥാപിച്ച എസ് വൈ എസ് ഇഫ്താർ ഖൈമ കുമ്പള ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡന്റ് നാസിർ മൊഗ്രാൽ ഉത്ഘാടനം ചെയ്യുന്നു.
Post a Comment