(www.kl14onlinenews.com)
(06-Mar-2025)
കോളിയടുക്കം: നമ്മുടെ വീട് എത്രമാത്രം വൃത്തിയോടെ നാം സൂക്ഷിക്കുന്നുവൊ , അതിനെക്കാൾ നൂറിരട്ടി പ്രതിജ്ഞ ബദ്ധത നമ്മുടെ പരിസര പ്രദേശങ്ങൾ മാലിന്യമുക്തമായി സൂക്ഷിക്കാൻ നാം ഓരോരുത്തരും സ്വയം സന്നദ്ധരാകണമെന്നും, നമ്മുടെ വീട്ടിലെ മാലിന്യം പൊതു ഇടങ്ങളിൽ തള്ളുന്ന പ്രവണത സംസ്കാരത്തിന്റെ ഭാഗമല്ലെന്നും അസംസ്ക്കാരികതയുടെ ഭാഗമാണെന്നും മാലിന്യ മുക്ത നവകേരളം പ്രഖ്യാപനത്തിന് മുമ്പായി ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ ശുചിത്വ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചേർന്ന പഞ്ചായത്ത് തല ശുചിത്വ സമിതി യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബുബക്കർ അധ്യക്ഷത വഹിച്ചു പറയുകയുണ്ടായി.സെക്രട്ടറി എം.കെ ആൽഫ്രഡ് ശുചിത്വമിഷൻ ആർ.പി നീലാംബരൻ എന്നിവർ പ്രസംഗിച്ചു.
Post a Comment