(www.kl14onlinenews.com)
(06-Mar-2025)
രാവണീശ്വരം : രാവണീശ്വരം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്രീ പ്രൈമറി കുരുന്നുകൾ നെൽകൃഷിയെ കുറിച്ച് പഠിക്കാൻ രാവണീശ്വരം കാപ്പിൽ വളപ്പ് പാടത്തേക്ക് കൃഷിയാത്ര നടത്തി മുതിർന്ന കർഷകഅമ്മമാർ കൃഷി രീതിയെ കുറിച്ചും നെല്ല് അരിയാക്കി എടുക്കുന്ന കാര്യങ്ങൾ ഉൾപ്പെടെ കുരുന്നുകൾക്ക് പറഞ്ഞു കൊടുത്തു തുടർന്ന് രാവണീശ്വരം ക്ഷീര സംഘത്തിൻ്റെ ഫാമിലേക്ക് സന്ദർശനം നടത്തി പാലും പാലുൽപന്നങ്ങളെ കുറിച്ചും പറഞ്ഞു കൊടുത്തു പ്രകൃതിയിലെ വിസ്മയങ്ങളെ കൗതുകത്തോടെ നിരീക്ഷിച്ച് നേരനുഭവങ്ങൾ ലഭിക്കുന്നതിന് പ്രകൃതിയിലേക്ക് ഇറങ്ങിയ കുട്ടികൾക്ക് നവ്യാനുഭവവുമായി പ്രീപ്രൈമറി അധ്യാപിക ചിത്ര ശാലിനി നേതൃത്വം നൽകി
Post a Comment