(www.kl14onlinenews.com)
(11-Mar-2025)
ഡൽഹി: 2024ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് അനുസരിച്ച്, തുടച്ചയായി ആറാം വർഷവും ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമായി ഡൽഹി. ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 13 എണ്ണവും ഇന്ത്യയിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അസം-മേഘാലയ അതിർത്തിയിലുള്ള ബൈർണിഹത്താണ് ഏറ്റവും മലിനമായ നഗരം. ഫരീദാബാദ്, ലോണി (ഗാസിയാബാദ്), ഗുഡ്ഗാവ്, ഗ്രേറ്റർ നോയിഡ, ഭിവാഡി, നോയിഡ, മുസാഫർനഗർ, ന്യൂഡൽഹി, ഡൽഹി എന്നിവയാണ് ഏറ്റവും മലിനമായ മറ്റു ഇന്ത്യൻ നഗരങ്ങൾ.
ലോകത്തിലെ ഏറ്റവും മലിനമായ അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 50.6 μg/m3 ആണ്. ലോകാരോഗ്യ സംഘടനയുടെ (ഡബ്യൂഎച്ച്ഒ) വാർഷിക PM2.5 മാർഗ്ഗനിർദ്ദേശ മൂല്യമായ 5 μg/m3 നേക്കാൾ 10 മടങ്ങ് കൂടുതലാണ് ഇത്. 2023ൽ, ഏറ്റവും മലിനമായ മൂന്നാമത്തെ രാജ്യമായിരുന്നു ഇന്ത്യ.
അതേസമയം, ഇന്ത്യയിൽ വായുമലിനീകരണം ഗുരുതര ആരോഗ്യഭീഷണിയായി തുടരുകയാണ്. ഇത് ആയുർദൈർഘ്യം ഏകദേശം 5.2 വർഷം കുറയ്ക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു. 138 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും 8,954 സ്ഥലങ്ങളിലെയും 40,000-ത്തിലധികം വായു ഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.
Post a Comment