ചാമ്പ്യന്‍സ് ട്രോഫി 'ചാമ്പ്യന്മാര്‍ക്ക് ബസ്’ പരേഡ് ഇത്തവണയില്ല

(www.kl14onlinenews.com)
(11-Mar-2025)

ചാമ്പ്യന്‍സ് ട്രോഫി 'ചാമ്പ്യന്മാര്‍ക്ക് ബസ്’ പരേഡ് ഇത്തവണയില്ല

മുംബൈ:
ചാമ്പ്യന്‍സ് ട്രോഫിയില്‍ വിജയകിരീടം ചൂടി നാട്ടിലേക്ക് തിരിച്ചെത്തുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. കഴിഞ്ഞ കൊല്ലം ടി20 വേള്‍ഡ് കപ്പില്‍ വിജയികളായി തിരിച്ചെത്തിയ ടീമിന് വന്‍ വരവേല്‍പ്പാണ് രാജ്യം നല്‍കിയത്. ഇത്തവണ താരങ്ങളും മറ്റ് സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളും പല സമയങ്ങളിലാണ് ദുബായില്‍ നിന്നും രാജ്യത്തേക്ക് എത്തുക. ദുബായി നടന്ന മത്സരങ്ങള്‍ക്ക് ശേഷം ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ ചൊവ്വാഴ്ച ദില്ലിയില്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അതേദിവസം മുംബൈയിലെ വീട്ടിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം വാങ്കഡേ സ്റ്റേഡിയത്തില്‍ ടി20 ലോകകപ്പ് ജേതാക്കളായ ടീമിന് വലിയ വരവേല്‍പ്പും ഒപ്പം ബസ് പരേഡും നടന്നിരുന്നു. ഇത്തവണ അങ്ങനെ ഒരു ഒരുക്കം ഇതുവരെയും നടത്തിയിട്ടില്ല. ഐപിഎല്‍ 2025 ക്യാമ്പയിന്‍ മാര്‍ച്ച് 22ന് ആരംഭിക്കാനിരിക്കെ താരങ്ങള്‍ ഐപിഎല്‍ ക്യാമ്പുകളില്‍ ഉടന്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം. വലിയ ഒരു പരമ്പര നേട്ടത്തിന് ശേഷം താരങ്ങള്‍ക്കെല്ലാം വിശ്രമം ആവശ്യമായ സാഹചര്യത്തില്‍ ബസ് പരേഡ് നടക്കാന്‍ സാധ്യത കുറവാണ്. അതേസമയം ദുബായില്‍ നിന്നും ഇതുവരെ മടങ്ങിയിട്ടില്ലാത്ത ചില താരങ്ങള്‍ ചെറിയ വേക്കേഷന്‍ ആസ്വദിക്കാനുള്ള തിരക്കിലാണെന്നും റിപ്പോര്‍ട്ടുണ്ട്.

എല്ലാവരും സമ്മർദ്ദത്തിലാകുമ്പോഴും അയാൾ വളരെ ആത്മവിശ്വാസത്തിലായിരുന്നു: അക്സർ പട്ടേൽ

മൂന്നാം ചാംപ്യൻസ് ട്രോഫി കിരീടം ചൂടിയ ഇന്ത്യൻ ടീമിന് സോഷ്യൽ മീഡിയയിൽ അടക്കം അഭിനന്ദന പ്രവാഹമാണ്. ഞായറാഴ്ച ദുബായിൽ നടന്ന ഫൈനലിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയായിരുന്നു നീലപ്പടയുടെ അഭിമാനനേട്ടം. മത്സര ശേഷം ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ ആത്മവിശ്വാസത്തെ പ്രശംസിച്ച സഹതാരം അക്സർ പട്ടേലിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

മത്സരത്തിന്റെ നിർണായക നിമിഷങ്ങളിൽ ടീമിലുള്ള എല്ലാവരും സമ്മർദ്ദത്തിലായിരിക്കുമ്പോൾ ഹാർദിക് പാണ്ഡ്യ വളരെ ആത്മവിശ്വാസത്തിലായിരിക്കുമെന്ന് അക്സർ പറയുന്നു. "ഞങ്ങൾ എല്ലാവരും സമ്മർദ്ദത്തിലായിരിക്കുമ്പോഴും ടീമിൽ ഏറ്റവും ആത്മവിശ്വാസമുള്ളയാൾ ഹാർദിക് പാണ്ഡ്യയാണ്," അക്സർ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

ടൂർണമെന്റിലുടനീളം കൃത്യമായ തീരുമാനങ്ങൾ എടുത്ത പരിശീലകൻ ഗൗതം ഗംഭീറിനെയും ക്യാപ്റ്റൻ രോഹിത് ശർമയെയും അക്സർ പട്ടേൽ പ്രശംസിച്ചു. "രോഹിത് ശർമയും ഗൗതം ഗംഭീറും ടൂർണമെന്റിൽ ഒരോതീരുമാനങ്ങളും ഒരുപാട് ആലോചിച്ച ശേഷമാണ് എടുത്തതെന്ന് ഞാൻ വിശ്വസിക്കുന്നു. ക്യാപ്റ്റൻസിയുടെ കാര്യത്തിൽ, ഓരോ കളിക്കാരനെയും എവിടെ എങ്ങനെ ഉപയോഗിക്കണമെന്ന് അദ്ദേഹത്തിന് (രോഹിത്) കൃത്യമായി അറിയാം. അതാണ് ഒരു മികച്ച ക്യാപ്റ്റൻ്റെ മുഖമുദ്ര. ഈ ട്രോഫിയും കയ്യിലെടുത്ത് അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസിയെക്കുറിച്ച് കൂടുതൽ എന്ത് പറയാൻ? തുടർച്ചയായി ഐസിസി ചാമ്പ്യന്മാരാകാൻ അദ്ദേഹം ടീമിനെ നയിച്ചു," അക്സർ പട്ടേൽ കൂട്ടിച്ചേർത്തു.

ടൂർണമെന്റിലേക്ക് എത്തുമ്പോൾ, ടീമിൽ സ്പിന്നർമാർ കൂടുതലാണെന്ന് പലരും കരുതിയിരുന്നു. എന്തിനാണ് ഇത്രയും സ്പിന്നർമാർ എന്ന് പോലും സംസാരം ഉണ്ടിയിട്ടുണ്ട്. എന്നാൽ ആദ്യ രണ്ടു മത്സരങ്ങൾക്കു ശേഷവും ഇപ്പോൾ ഈ റിസൾട്ട് കാണുമ്പോഴും എല്ലാവർക്കും അത് എത്ര പ്രാധാനമാണെന്ന് മനസിലായിക്കാണും,' അക്സർ പറഞ്ഞു.

അതേസമയം, ചാംപ്യൻസ് ട്രോഫിയിൽ വരുൺ ചക്രവർത്തി 9 വിക്കറ്റും കുൽദീപ് യാദവ് 7 വിക്കറ്റും അക്സർ പട്ടേൽ 5 വിക്കറ്റും രവീന്ദ്ര ജഡേജ 5 വിക്കറ്റും വീഴ്ത്തിയിരുന്നു. ഇന്ത്യൻ സ്പിന്നർമാർ ആധിപത്യം പുലർത്തിയ മത്സരങ്ങൾക്കാണ് ടൂർണമെന്റ് സാക്ഷ്യംവഹിച്ചത്.


Post a Comment

Previous Post Next Post