പ്രമേഹ രോഗികൾക്ക് ആശ്വാസം; ‘എംപാ​ഗ്ലിഫ്ലോസിൻ്റെ’ വില കുറഞ്ഞേക്കും

(www.kl14onlinenews.com)
(11-Mar-2025)

പ്രമേഹ രോഗികൾക്ക് ആശ്വാസം; ‘എംപാ​ഗ്ലിഫ്ലോസിൻ്റെ’ വില കുറഞ്ഞേക്കും

ന്യൂഡൽഹി: പ്രമേഹ ചികിത്സയ്ക്ക് വേണ്ടി വ്യാപകമായി ഉപയോ​ഗിക്കുന്ന ‘എംപാ​ഗ്ലിഫ്ലോസിൻ’ മരുന്നിൻ്റെ വില കുറഞ്ഞേക്കുമെന്ന് വിവരം. എംപാ​ഗ്ലിഫ്ലോസിനുമേൽ ജർമൻ ഫാർമ കമ്പനിക്കുള്ള പേറ്റൻ്റ് ഇന്ന് അവസാനിക്കുന്നതോടെയാണ് ഇന്ത്യൻ കമ്പനികൾക്ക് ഈ മരുന്നിൻ്റെ ഉൽപാദനം സാധ്യമാകുന്നത്. മാൻകൈൻഡ് ഫാർമ, ടൊറൻ്റ്, ആൽക്കെം, ഡോ റെഡ്ഡീസ്, ലൂപിൻ തുടങ്ങിയവയാണ് ഈ മരുന്ന് പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന മുൻനിര കമ്പനികൾ.

പ്രമേഹം, ഹൃദയസ്തംഭനം ഉൾപ്പെടെയുള്ള അനുബന്ധ രോഗങ്ങൾ ചികിത്സിക്കാനായാണ് എംപാഗ്ലിഫ്ലോസിൻ ഉപയോഗിക്കുന്നത്. ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് തടയാൻ എംപാഗ്ലിഫ്ലോസിൻ വൃക്കകളിൽ പ്രവർത്തിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. 10.1 കോടിയിലധികം പ്രമേഹ രോഗികള്‍ ഇന്ത്യയിലുണ്ടെന്നാണ് 2023 ലെ ഐസിഎംആർ പഠനം വ്യക്തമാക്കുന്നത്. 20,000 കോടി രൂപ മൂല്യമുളളതാണ് ഇന്ത്യയിലെ പ്രമേഹ ചികിത്സാ വിപണി.

Post a Comment

Previous Post Next Post