ഇനി ക്രിക്കറ്റ് ആരവം; ഐപിഎല്‍ സീസണ് ഇന്ന് തുടക്കം,ആഘോഷമാക്കാൻ കൊൽക്കത്ത

(www.kl14onlinenews.com)
(22-Mar-2025)

ഇനി ക്രിക്കറ്റ് ആരവം; ഐപിഎല്‍ സീസണ് ഇന്ന് തുടക്കം,ആഘോഷമാക്കാൻ കൊൽക്കത്ത

മുംബൈ: ഐപിഎല്‍ 2025 സീസണ് ഇന്ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കം. ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ഈ സീസണില്‍ ഇരു ടീമുകളും പുതിയ ക്യാപ്റ്റന്‍മാരുടെ കീഴിലാണ് കളിക്കുന്നത്. ആര്‍സിബിയെ രജത് പാഠിദാറാണ് നയിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ സീനിയര്‍ താരം അജിങ്ക്യ രഹാനെ നയിക്കും.

ആര്‍സിബിയ്ക്കെതിരെ 34 മത്സരങ്ങളില്‍ 20 എണ്ണവും വിജയിച്ച കെകെആറിന് ഹെഡ്-ടു-ഹെഡില്‍ നല്ല റെക്കോര്‍ഡ് ഉണ്ട്. 2022ല്‍ ആണ് ആര്‍സിബി അവസാനമായി കെകെആറിനെ പരാജയപ്പെടുത്തിയത്. ടി20 ഇന്റര്‍നാഷണലില്‍ നിന്ന് വിരമിച്ച ശേഷം ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് മടങ്ങുന്ന വിരാട് കോഹ്ലി ആകും ഇന്ന് ശ്രദ്ധാകേന്ദ്രം. ഇന്ത്യന്‍ സമയം വൈകുന്നേരം 7:30 ന് മത്സരം.

മാര്‍ച്ച് 23ന് ടൂര്‍ണമെന്റിലെ എല്‍ ക്ലാസിക്കോ എന്നറിയപ്പെടുന്ന മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരം നടക്കും. കഴിഞ്ഞവര്‍ഷത്തെ ഫൈനലിസ്റ്റുകളായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ എതിരാളികള്‍ രാജസ്ഥാന്‍ റോയല്‍സാണ്. മാര്‍ച്ച് 23-ന് ഹൈദരാബാദില്‍വെച്ചാണ് മത്സരം. മേയ് 25-നാണ് ഫൈനല്‍.

Post a Comment

أحدث أقدم