(www.kl14onlinenews.com)
(22-Mar-2025)
രാവണീശ്വരം :അജാനൂർ ഗ്രാമപഞ്ചായത്തിലെ രാവണീശ്വരം ഒന്നാം വാർഡിലെ തണ്ണോട്ട് ഉമ കുടുംബശ്രീ ജെ.എൽ ജി കർഷകർ 30 സെൻറ് സ്ഥലത്ത് വിളവെടുത്ത തണ്ണിമത്തൻ
ചൂട് ശമിക്കാതെ തുടരുന്ന സാഹചര്യത്തിൽ കേരളത്തിൻ്റെ ദാഹമ കറ്റാൻ കുടുംബശ്രീയുടെ തണ്ണിമത്തൻ. കഴിഞ്ഞ ഡിസംബറിൽ ജില്ലയിലും തുടക്കമിട്ട 'വേനൽമധുരം തണ്ണിമത്തൻ കൃഷി ക്യാമ്പയിൻ്റെ ഭാഗമായാണ് വിളവെടുപ്പ്. പ്രാദേശികമായി തണ്ണിമത്തൻ കൃഷി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അയൽക്കൂട്ട അംഗങ്ങളുടെ
വരുമാനം വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം
ഇക്കുറി 30സെന്റിലാണ് ഉമ ജെ എൽ ജി കൃഷിചെയ്തത്. കിരൺ, മഹാരാജ, അപൂർവ, തുടങ്ങി പോഷക സമ്പുഷ്‌ടമായ വിവിധയിനങ്ങൾ ഈ വർഷം കൃഷി ചെയ്തത്. കുടുംബശ്രീയുടെയും പ്രാദേശിക വിപണന കേന്ദ്രങ്ങൾ വഴിയുമാണ് വിൽപ്പന. തണ്ണിമത്തൻ വിളവെടുപ്പ് അജാനൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശ്രീമതി പി മിനി ഉദ്ഘാടനം ചെയ്തു അജാനൂർ എഡിഎസ് ചെയർപേഴ്സൺ രത്നകുമാരി അധ്യക്ഷത വഹിച്ചു . ശരണ്യ അഗ്രി സി ആർ പി ശ്രുതി .എന്നിവർ ആശംസകൾ നേർന്നു വാർഡ് സിഡിഎസ് അംഗം എം എസ് ബ്രിജ സ്വാഗതം പറഞ്ഞു കുടുംബശ്രീ ജെ.എൽ ജി ഗ്രൂപ്പ് അംഗങ്ങളായ ജലജ ബാലകൃഷ്ണൻ, സാവിത്രി ടി. രജനി ബി, ശോഭ പി. സരസ്വതി പിഎന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകിയത്.
إرسال تعليق