(www.kl14onlinenews.com)
(22-Mar-2025)
ചെമ്മനാട്: കളനാടിൽ 25 ഏക്കറിലധികം സർക്കാർ ഭൂമി അനാഥമായി കിടക്കുന്നു നടപടി തേടി ജില്ല ജനകീയ നീതി വേദി
കാസർകോട്: ചെമ്മനാട് പഞ്ചായത്തിലെ കളനാട് പയോട്ട എന്ന പ്രദേശത്ത് ഏകദേശം 25 ഏക്കറിലധികം സർക്കാർ ഭൂമി അനാഥമായി കിടക്കുന്നു. ഭൂമി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പരാതിയിൽ വില്ലേജ് ഓഫിസർ, ചെമ്മനാട് ഗ്രാമപഞ്ചായത്ത്, തഹസിൽദാർ, ജില്ലാ കലക്ടർ എന്നിവർക്ക് ജില്ലാ ജനകീയ നീതി വേദി നൽകിയ പരാതി ആറുമാസത്തിലധികമായി അലംഭാവത്തിന് ഇരയായിരിക്കുകയാണ്.
ഭൂമി സംരക്ഷണത്തിനായി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരുങ്ങിയ നടപടികളും സമീപിച്ച അതോറിറ്റികളുടെയും ഇടപെടലുകളും ഇതുവരെ ഉണ്ടായിട്ടില്ല. ഒരു കൂട്ടം സ്വകാര്യ മുതലാളിമാർക്ക് ഈ ഭൂമി കൈമാറാനുള്ള അജണ്ടയുടെ ഭാഗമായിരിക്കും ഇത്തരത്തിലുള്ള അനാസ്ഥ എന്ന ആരോപണമുയർത്തിയിരിക്കുകയാണ് ജില്ലാ ജനകീയ നീതി വേദി പ്രസിഡണ്ട് സൈഫുദ്ദീൻ കെ. മാക്കോട്, ജനറൽ സെക്രട്ടറി ഹമീദ് ചാത്തങ്കൈ എന്നിവർ.
നിയമനടപടിയിലേക്ക് നീങ്ങുമെന്ന് ജനകീയ നീതി വേദി
ഭൂമി വഖഫ് ഭൂമിയല്ലാത്തതുകൊണ്ടായിരിക്കാം ഈ മൗനംf എന്ന് സംശയിക്കുന്നതായും, അതിന് പിന്നാലെയാണ് നിയമനടപടിയിലേക്ക് കടക്കാനുള്ള തീരുമാനം എന്നത്. ഭൂമി സംരക്ഷണത്തിനായുള്ള നിയമനടപടികൾ ഉടൻ ആരംഭിക്കുമെന്ന് ജനകീയ നീതി വേദി അറിയിച്ചു.
സർക്കാർ ഭൂമി അത്യാതീനപ്പെട്ട് കിടക്കുന്നതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട അധികൃതരിൽ നിന്നും ഒഴിച്ചുകൂടാനാവാത്തതാണ്. നീതി തേടി ജനകീയ നീതി വേദി കോടതിയെ സമീപിക്കുമെന്ന പ്രഖ്യാപനം ഇക്കാര്യത്തിൽ പുതിയ വഴിതിരിവാകും.
إرسال تعليق