ലഹരിയെ ഇല്ലാതാക്കൂ, തലമുറയെ രക്ഷിക്കൂ!

(www.kl14onlinenews.com)
(28-Mar-2025)

ലഹരിയെ ഇല്ലാതാക്കൂ, തലമുറയെ രക്ഷിക്കൂ!

കാസർകോട്:
നെല്ലിക്കുന്ന് എ യു എ യു പി സ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിലേക്ക്

കാസർകോട്: "ലഹരിയെ ഇല്ലാതാക്കൂ.. തലമുറയെ രക്ഷിക്കൂ.." എന്ന സന്ദേശവുമായി നെല്ലിക്കുന്ന് എ യു എ യു പി സ്കൂളിലെ വിദ്യാർത്ഥികൾ അവധിക്കാലം പ്രവർത്തനോത്സവമാക്കുകയാണ്. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു.

വായന, ആരോഗ്യ-കായിക പ്രവർത്തനങ്ങൾ തുടങ്ങി ലഹരിയെ ഒഴിവാക്കുന്നതിനുള്ള നല്ല ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങൾ സ്കൂൾ സംഘടിപ്പിച്ചു. പിഞ്ചുകുഞ്ഞുങ്ങൾ പോലും ലഹരിയുടെ മോശം സ്വാധീനം ഏറ്റുവാങ്ങുന്ന ഈ കാലഘട്ടത്തിൽ, ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ഹെഡ്മാസ്റ്റർ കെ. ഗോപിനാഥൻ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു.

പ്രചാരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും അധ്യാപകരും കുട്ടികളും ഒരുമിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുവാങ്ങുകയും ചെയ്തു. ശുഭകരമായ ഈ തുടക്കം ലഹരിമുക്ത സമൂഹത്തിന് മാതൃകയാകുമെന്ന് സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രതീക്ഷ പ്രകടിപ്പിച്ചു.

Post a Comment

أحدث أقدم