(www.kl14onlinenews.com)
(11-Mar-2025)
മേൽപറമ്പ്: കൈനോത്ത് അൽ ഫത്തഹ് മസ്ജിദ് പരിസരത്ത് നടന്ന പരിപാടിയിൽ ചികിത്സയിൽ കഴിയുന്ന 5 രോഗികൾക്കുള്ള ചികിത്സാ സഹായധനത്തിനുള്ള വിഹിതം കൈമാറിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.. യുണൈറ്റഡ് കൈനോത്ത് ഗൾഫ് ഭാരവാഹി കൂടിയായ ഷഫീഖ് കൈനോത്തിൽ നിന്ന് കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് നിയാസ് പാരീസ് ഫണ്ട് സ്വീകരിച്ചു.
യുണൈറ്റഡ് കൈനോത്തിന്റെ ആദ്യ വർഷം തൊട്ട് ചെയ്ത് വരുന്ന റമദാൻ റിലീഫ് ഇത്തവണ വിവിധ ഭാഗങ്ങളായിട്ടാണ് ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്. ഇതുവരെ ചെയ്ത് വന്നിരുന്ന അവശ്യ സാധനങ്ങൾ അടങ്ങുന്ന കിറ്റുകൾക്ക് പുറമെ നിരാലംബരായവർക്കുള്ള ചികിത്സ സഹായം, പെരുന്നാൾ ഉടുപ്പുകൾ കൂടാതെ മറ്റു അടിയന്തിര സഹായങ്ങൾ തുടങ്ങിയ പദ്ധതികളും റിലീഫിന്റെ ഭാഗമായി നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ഭാരവാഹികളായ ആഷി ലാല, ബാസിത് മെഡിക്കൽ.
ഖത്തർ മെമ്പർമാരായ റിസ്‌വാൻ ബികെ, സൈദു.
മെമ്പർമാരായ യൂസഫ് അലി, ഇബ്രാഹിം ഖലീൽ, അബ്ദുള്ള, നിഹാൽ, സിയ, മിസ്ബാഹ് എന്നിവരും സംബന്ധിച്ചു.
Post a Comment