(www.kl14onlinenews.com)
(14-Feb-2025)
വിജിലൻസിന്റെ ഓപ്പറേഷൻ മിഡ്നൈറ്റിൽ കുടുങ്ങി എസ്.ഐ അടക്കം പൊലീസുകാർ. മണ്ണാർക്കാട് ഹൈവേ സ്ക്വാഡ് സംഘത്തിൽ നിന്ന് പിടികൂടിയത് 2850 രൂപ. പെരുമ്പാവൂരിൽ കണ്‍ട്രോള്‍ റൂം വാഹനത്തിലെ ഉദ്യോഗസ്ഥരിൽ നിന്ന് 2000 രൂപ പിടികൂടി. ഡ്രൈവർ സീറ്റിനടിയിലായിരുന്നു പൊലീസുകാര്‍ പണം ഒളിപ്പിച്ചത് . മദ്യലഹരിയിലായിരുന്നു മുവാറ്റുപുഴ ഫ്ലയിങ് സ്ക്വാഡിലെ സി.പി.ഒയും പിടിയിൽ. എസ്.ഐയും എ.എസ്.ഐമാരുമടക്കം ഒൻപത് പേർ പിടിയിലായി. തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിൽ എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അറുപതിലേറെ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു
Post a Comment