(www.kl14onlinenews.com)
(25-Feb-2025)
ചാമ്പ്യന്‍സ് ട്രോഫി; ദക്ഷണാഫ്രിക്ക-ഓസ്‌ട്രേലിയ മത്സരം മഴകാരണം ഉപേക്ഷിച്ചു, ഗ്രൂപ്പ് ബിയിൽ ആര് സെമിയിൽ എത്തും?
റാവൽപിണ്ടി:
ഇന്ത്യൻ സമയം 2.30നായിരുന്നു ചാംപ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ബിയിലെ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ മത്സരം ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ മഴയെ തുടർന്ന് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ ടോസ് പോലും ഇടാനായില്ല. റാവൽപിണ്ടിയിൽ മഴ തകർത്ത് പെയ്യുന്നതിനെ തുടർന്ന് ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു
ഇതോടെ ഗ്രൂപ്പ് ബിയിലെ സെമി ഫൈനൽ സ്പോട്ടുകളെ ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചത് ബാധിക്കുക എങ്ങനെ? നിലവിൽ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. മൂന്ന് പോയിന്റാണ് ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും ഉള്ളത്. എന്നാൽ +2.140 എന്ന നെറ്റ് റൺറേറ്റിന്റെ ബലത്തിലാണ് ഗ്രൂപ്പ് ബിയിൽ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനം പിടിക്കുന്നത്. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും ഓരോ തോൽവി വീതം വഴങ്ങി കഴിഞ്ഞു.
ഗ്രൂപ്പ് ബിയിൽ ഇനി ബാക്കിയുള്ള മത്സരങ്ങൾ:
അഫ്ഗാനിസ്ഥാൻ-ഇംഗ്ലണ്ട്-ഫെബ്രുവരി 26, ലാഹോർ
അഫ്ഗാനിസ്ഥാൻ-ഓസ്ട്രേലിയ-ഫെബ്രുവരി 28, ലാഹോർ
ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക-മാർച്ച് 1, കറാച്ചി
ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും എതിരായ രണ്ട് മത്സരങ്ങൾ അഫ്ഗാനിസ്ഥാൻ ജയിച്ചാൽ അവർക്ക് നാല് പോയിന്റ് വീതമാവും. ഇംഗ്ലണ്ട് തങ്ങളുടെ ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചാൽ-അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയ്ക്കും എതിരെ. അങ്ങനെ ജയിച്ചാൽ നാല് പോയിന്റോടെ ഇംഗ്ലണ്ട് സെമിയിലേക്ക് എത്തും
ഓസ്ട്രേലിയയേയും ദക്ഷിണാഫ്രിക്കയേയും സംബന്ധിച്ച് കാര്യങ്ങൾ കുറച്ച് കൂടി ലളിതമാണ്. അഫ്ഗാനിസ്ഥാന് എതിരായ മത്സരം ഓസ്ട്രേലിയ ജയിക്കുകയും ഇംഗ്ലണ്ടിന് എതിരായ മത്സരം ദക്ഷിണാഫ്രിക്ക ജയിക്കുകയും ചെയ്താൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും സെമി ഫൈനലിലേക്ക് എത്തും.
ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചില്ലെങ്കിൽ, വിജയിയെ നിർണയിക്കാണ കഴിഞ്ഞാൽ പിന്നെ ഗ്രൂപ്പ് ബിയിലെ സെമി സാധ്യതകൾ വീണ്ടും സങ്കീർണമാകുമായിരുന്നു. മൂന്ന് ടീമുകൾക്ക് നാല് പോയിന്റ് എന്ന അവസ്ഥ വരും. ഇതോടെ നെറ്റ് റൺറേറ്റ് ആവും സെമി ഫൈനലിസ്റ്റിനെ ഗ്രൂപ്പ് ബിയിൽ നിന്ന് നിർണയിക്കുക
Post a Comment