(www.kl14onlinenews.com)
(25-Feb-2025)
മുംബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ സെഞ്ചുറിയുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച വിരാട് കോലിയെ അഭിനന്ദിച്ചുകൊണ്ടുള്ള എക്സ് പോസ്റ്റിന് താഴെ വിദ്വേഷ പരാമര്‍ശം നടത്തിയ ആരാധകന് വായടപ്പിക്കുന്ന മറുപടിയുമായി കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ജാവേദ് അക്തര്‍. പാകിസ്ഥാനെതിരായ വിരാട് കോലിയുടെ സെഞ്ചുറി നേട്ടത്തെ അഭിനന്ദിച്ച് 'വിരാട് കോലി സിന്ദാബാദ്, നിന്നെ ഓര്‍ത്ത് ഞങ്ങളെല്ലാം ഒരുപാട് ഒരുപാട് അഭിമാനിക്കുന്നു' എന്നായിരുന്നു ജാവേദ് അക്തര്‍ എക്സ് പോസ്റ്റില്‍ കുറിച്ചത്.
പാക്കിസ്ഥാന് എതിരെ ഇന്ത്യയെ സെഞ്ചുറിയുമായി ജയിപ്പിച്ച വിരാ് കോഹ്ലിക്കുള്ള അഭിനന്ദനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഒഴുകിയത്. അങ്ങനെ അഭിനന്ദിച്ച് എത്തിയവരിൽ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറും ഉണ്ടായിരുന്നു. വിരാട് കോഹ്ലി സിന്ദാബാദ്, നിന്നെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു എന്നാണ് ജാവേദ് അക്തർ എക്സിൽ കുറിച്ചത്. എന്നാൽ ഈ എക്സ് പോസ്റ്റിന് താഴെ വിദ്വേഷ കമന്റുകളുമായി ചിലർ എത്തി.
വിദ്വേഷ കമന്റുകളുമായി വന്നവർക്ക് നേരെ ദയയില്ലാതെയായിരുന്നു ജാവേദ് അക്തറിന്റെ പ്രതികരണം. സൂര്യൻ ഇന്ന് ഇവിടെയാണ് ഉദിച്ചത്. ഉള്ളിൽ നല്ല വിഷമം ഉണ്ടല്ലെ എന്നാണ് ഓരാൾ എക്സിൽ കുറിച്ചത്. ഇതിന് ജാവേദ് അക്തർ നൽകിയ മറിപടി ഇങ്ങനെ,"മോനെ, നിന്റെ അച്ഛനും മുത്തച്ഛനുമെല്ലാം ബ്രിട്ടീഷുകാരുടെ ഷൂ നക്കുന്ന കാലത്ത് ഞാൻ സ്വാതന്ത്രത്തിനായി പോരാടുകയായിരുന്നു. എന്റെ ഞരമ്പുകളിൽ ഒഴുകുന്നത് ദേശസ്നേഹത്തിന്റെ രക്തമാണ്. എന്നാൽ നിങ്ങളുടെ ഞരമ്പുകളിൽ ഉള്ളത് ബ്രിട്ടീഷുകാർക്ക് അടിമപ്പണി ചെയ്തവരുടേയും, ജാവേദ് അക്തർ എക്സിൽ മറുപടിയായി കുറിച്ചു.
ബാബറിന്റെ അച്ഛനാണ് കോഹ്ലി, ജയ് ശ്രീറാം പറയൂ എന്നായിരുന്നു മറ്റൊരു കമന്റ്. "നീയൊരു നികൃഷ്ട ജീവിയാണ്. നികൃഷ്ട ജീവിയായി തന്നെ നീ മരിക്കുകയും ചെയ്യും. ദേശസ്നേഹം എന്താണെന്ന് നിനക്കറിയാൻ വഴിയില്ല", ജാവേദ് അക്തർ വിദ്വേശ പരാമർശം നടത്തിയവർക്ക് മറുപടിയായി കുറിച്ചു.
ചാംപ്യൻസ് ട്രോഫിയിൽ 242 റൺസ് ആണ് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ കേരളത്തിന് മുൻപിൽ വെച്ചത്. 111 പന്തിൽ നിന്ന് 100 റൺസ് തികച്ച് കോഹ്ലി ഇന്ത്യയെ ആധികാരികമായി ജയത്തിലേക്ക് എത്തിച്ചു. തന്റെ ഏകദിന കരിയറിലെ 51ാം സെഞ്ചുറിയും കോഹ്ലി ഇവിടെ തന്റെ പേരിൽ കുറിച്ചു.
ജാവേദ് അക്തറുടെ മറുപടിക്ക് താഴെ നിരവധിപേരാണ് പിന്തുണയുമായി എത്തിയത്. അക്തറിന്‍റെ പോസ്റ്റിന് താഴെ മറുപടിയുമായി എത്തിയ മറ്റൊരു ആരാധകന്‍ കുറിച്ചത് ജാവേദ്, ബാബറിന്‍റെ അച്ഛനാണ് കോലി, ജയ് ശ്രീരാം പറയൂ എന്നായിരുന്നു. ഇതിനും ജാവേദ് അക്തര്‍ മറുപടി നല്‍കി. നിന്നോട് എനിക്ക് പറയാനുള്ളത്, നീയൊരു നികൃഷ്ട ജീവിയാണെന്നാണ്, നികൃഷ്ട ജീവിയായി തന്നെ നീ മരിക്കുകയും ചെയ്യും, ദേശസ്നേഹം എന്താണെന്ന് നിനക്കറിയാന്‍ വഴിയില്ലല്ലോ എന്നും ജാവേദ് അക്തര്‍ മറുപടി നല്‍കി.
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ നിര്‍ണായക മത്സരത്തില്‍ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ അപരാജിത സെഞ്ചുറിയുമായി വിജയത്തിലെത്തിച്ചത് വിരാട് കോലിയായിരുന്നു. കോലി 111 പന്തില്‍ 100 റണ്‍സുമായി പുറത്താകാതെ നിന്നു. ബൗണ്ടറി അടിച്ചാണ് കോലി വിജയറണ്ണും സെഞ്ചുറിയും പൂര്‍ത്തിയാക്കിയത്. കോലിയുടെ ഏകദിന കരിയറിലെ 51-ാം സെഞ്ചുറിയാണിത്.
Post a Comment