വിമാനത്തിൽ കയറണം; തൊഴിലാളികളുടെ ആ​ഗ്രഹം നിറവേറ്റി കർഷകൻ

(www.kl14onlinenews.com)
(20-Feb-2025)

വിമാനത്തിൽ കയറണം; തൊഴിലാളികളുടെ ആ​ഗ്രഹം നിറവേറ്റി കർഷകൻ

കർണാടക: ഒരിക്കലെങ്കിലും വിമാന യാത്ര ചെയ്യണമെന്ന തൊഴിലാളികളുടെ ആഗ്രഹം നിറവേറ്റി കർണാടകയിലെ കർഷകൻ. കർണാടകയിലെ വിജയനഗര ജില്ലയിൽ നിന്നുള്ള വിശ്വനാഥ് എന്ന കർഷകനാണ് സ്വന്തം തൊഴിലാളികളുമായി വിമാന യാത്ര നടത്തിയത്. ശിവമോഗ വിമാനത്താവളത്തിൽ നിന്നും ഗോവയിലേക്കായിരുന്നു ഇവരുടെ യാത്ര.

പത്ത് സ്ത്രീ തൊഴിലാളികളായിരുന്നു യാത്രയിൽ ഉണ്ടായിരുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും വിമാനത്തിൽ കയറണം എന്ന ആഗ്രഹം ഇവർ വിശ്വനാഥുമായി പങ്കുവെച്ചിരുന്നു. ഇത് കേട്ട വിശ്വനാഥ് ആ ആഗ്രഹം നടത്തി കൊടുക്കുകയായിരുന്നു. വിശ്വനാഥന്റെ കവുങ്ങ്, പച്ചക്കറി തോട്ടങ്ങളിൽ വർഷങ്ങളായി ജോലി ചെയ്യുന്നവരാണ് ഇവർ. സ്വന്തം തൊഴിലാളികളുടെ ആ​ഗ്രഹം നിറവേറ്റിക്കൊടുത്തതിൽ വിശ്വനാഥിനെ അഭിനന്ദിച്ച് കൊണ്ട് നിരവധിപേരാണ് രം​ഗത്തെത്തുന്നത്.

Post a Comment

Previous Post Next Post