(www.kl14onlinenews.com)
(20-Feb-2025)
തിരുവനന്തപുരം: വയനാട് തൃശ്ശിലേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ ആദ്യമായാണ് ട്രെയിനില്‍ സഞ്ചരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായാണ് 27 പെണ്‍കുട്ടികളും 13 ആണ്‍കുട്ടികളും തലസ്ഥാനത്തെത്തിയത്.5 അധ്യാപകരും കൂടെയുണ്ടായിരുന്നു.
സൗജന്യ പഠനയാത്രയാണ് ഇത്. ആദ്യമായാണ് കുട്ടികള്‍ ട്രെയിനില്‍ സഞ്ചരിക്കുന്നത്. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം, നിയമസഭ, സെക്രട്ടറിയേറ്റ്, ശംഖുമുഖം ബീച്ച് എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനുശേഷം കുട്ടികള്‍ മന്ത്രി അപ്പൂപ്പനെ കാണാന്‍ സെക്രട്ടറിയേറ്റ് അനക്‌സിലെ ഓഫീസില്‍ എത്തുകയായിരുന്നു. കുട്ടികളോട് മന്ത്രി വി ശിവന്‍കുട്ടി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
പഠനയാത്ര അനുഭവങ്ങള്‍ കുട്ടികള്‍ പങ്കുവെച്ചു. എട്ടാം ക്ലാസില്‍ സബ്ജക്ട് മിനിമം നടപ്പാക്കുകയാണെന്ന കാര്യം മന്ത്രി കുട്ടികളെ ഓര്‍മിപ്പിച്ചു. സബ്ജക്ട് മിനിമം നടപ്പാക്കുന്നതിനാല്‍ കൂടുതല്‍ സമയം പഠനത്തിന് ചെലവഴിക്കണമെന്നും നന്നായി പഠിക്കണമെന്നും മന്ത്രി കുട്ടികളോട് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുമായി ഗ്രൂപ്പ് ഫോട്ടോ എടുത്താണ് അധ്യാപകരും കുട്ടികള്‍ മടങ്ങിയത്.
Post a Comment