(www.kl14onlinenews.com)
(20-Feb-2025)
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിഫൈനൽ മത്സരത്തിൽ കേരളത്തിന് ഇന്ന് നിർണായകം. നാലാം ദിവസമായ ഇന്ന് ഗുജറാത്ത് ബാറ്റർമാരുടെ വിക്കറ്റ് വീഴ്ത്തിയില്ലെങ്കിൽ കേരളത്തിന്റെ ഫൈനൽ സാധ്യതകൾക്ക് മങ്ങലേൽക്കും. മൂന്നാം ദിനം കളി നിർത്തുമ്പോൾ ഗുജറാത്ത് ഒരു വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് എന്ന നിലയിലായിരുന്നു. നാലാം ദിനത്തിന്റെ തുടക്കത്തിൽ കേരളത്തിന് 1വിക്കറ്റ് വിഴ്ത്താൻ കഴിഞ്ഞു.
ലഞ്ചിന് പിരിയുമ്പോൾ ഗുജറാത്ത് 103 ഓവറിൽ 325/5 റൺസ് എന്ന നിലയിൽ
കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 457 റൺസിന് അവസാനിച്ചിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന് പ്രിയങ്ക് പഞ്ചലും ആദ്യ ദേശായിയും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. ആര്യ ദേശായി ആക്രമിച്ച് മുന്നേറിയപ്പോൾ നിലയുറപ്പിച്ചുള്ള ഇന്നിങ്സായിരുന്നു പ്രിയങ്ക് പഞ്ചലിന്റേത്. 82 പന്തുകളിൽ അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയ ആര്യ ദേശായിയെ ബേസിൽ എൻ പിയാണ് പുറത്താക്കിയത്. 73 റൺസെടുത്ത ആര്യ ദേശായി ബേസിലിന്റെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. ബോളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും തുടർന്ന് ഗുജറാത്ത് ബാറ്റിങ് നിരയിൽ വിള്ളലുണ്ടാക്കാൻ കേരളത്തിനായില്ല.
82 പന്തിൽ നിന്ന് അർധ സെഞ്ചുറി പൂർത്തിയാക്കിയ ആര്യ ദേശായിയെ ബേസിൽ എൻ പിയാണ് പുറത്താക്കിയത്. 73 റൺസെടുത്ത ആര്യ ദേശായി ബേസിലിൻ്റെ പന്തിൽ ക്ലീൻ ബൌൾഡാവുകയായിരുന്നു. ബോളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും തുടർന്ന് ഗുജറാത്തിന്റെ ബാറിങ് കൂട്ടുകെട്ട് തകർക്കാൻ കേരളത്തിനായിട്ടില്ല.
Post a Comment