(www.kl14onlinenews.com)
(27-Feb-2025)
ദോഹ : ഹൃസ്വ സന്തർഷനാർത്ഥം ഖത്തറിലെത്തിയ മുസ്ലിം ലീഗ് കാസറഗോഡ് നിയോജക മണ്ഡലം പ്രസിഡന്റ് മാഹിൻ കേളോട്ടിന് ഖത്തർ കെഎംസിസി കാസറഗോഡ് മണ്ഡലം സ്വീകരണം നൽകി.
കെഎംസിസി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാൽ അധ്യക്ഷത വഹിച്ച പരിപാടി കെഎംസിസി ജില്ലാ പ്രസിഡന്റ് ലുക്മാനുൽ ഹകീം ഉൽഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഷെഫീഖ് ചെങ്കള സ്വാഗതം പറഞ്ഞു.
യോഗത്തിൽ ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ പോകുന്ന കെഎംസിസി കാസറഗോഡ് മണ്ഡലം സഹപ്രവർത്തകർക്ക് യാത്രയയപ്പ് നൽകി.
കെഎംസിസി കാസറഗോഡ് മണ്ഡലം കഴിഞ്ഞ കാലങ്ങളിൽ നടത്തിയ പ്രവർത്തങ്ങൾ വിലയിരുത്തുകയും അടുത്ത മൂന്ന് മാസത്തേക്കുള്ള ഭാവി പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു.
മർഹൂം മൊയ്‌ദീൻ ആദൂറിന്റെ നാമദേയത്തിൽ നാട്ടിൽ നിർദ്ദരരായ അമ്പത് വൃക്ക രോഗികൾക്ക് 2025 റമദാൻ മാസത്തിൽ സൗജന്യ ഡയാലിസിസ് ചെയ്ത് കൊടുക്കാൻ തീരുമാനിച്ചു.
മുസ്ലിം ലീഗ് നേതാക്കന്മാരായ ബേർക്ക അബ്ദുല്ല ഹാജി, ഫസൽ കോയമ്മ തങ്ങൾ, ഇബ്രാഹിം ഫൈസി പള്ളങ്കോട്, കെഎംസിസി നേതാക്കന്മാരായ എംപി ശാഫി ഹാജി, ആദം കുഞ്ഞി തളങ്കര, അലി ചേരൂർ, ഷാനിഫ് പൈക്ക തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു സംസാരിച്ചു റഷീദ് ചെർക്കള നന്ദിയും പറഞ്ഞു.
Post a Comment