(www.kl14onlinenews.com)
(27-Feb-2025)
പുത്തിഗെ : ജീവിതത്തിൽ യാതനകളും നൊമ്പരങ്ങളും അനുഭവിക്കുന്ന നിസ്സഹരായവർക്ക് സാഹോദര്യത്തിന്റെ മഹാ മനസ്കതയുടെ കരങ്ങൾ കൊണ്ട് ചേർത്ത് പിടിച്ചു പുത്തിഗെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പാലിയേറ്റീവ് പരിചരണ പദ്ധതിയിലേക്ക് ഭക്ഷണ കിറ്റുകൾ നൽകി എസ് വൈ എസ് കുമ്പള സോൺ സാന്ത്വനം. പുത്തിഗെ മുഹിമ്മാത്ത് ഹയർ സെക്കണ്ടറി ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹ സംഗമത്തിലാണ് 20 ഭക്ഷണ കിറ്റുകൾക്കുള്ള ക്യാഷ് കൈ മാറിയത്. മെഡിക്കൽ ഓഫീസർ സയ്യിദ് ഹാമിദ് ഷുഹൈബ് തങ്ങൾക്ക് കുമ്പള സോൺ പ്രസിഡന്റ് മുഹമ്മദ് സഖാഫി കുട്യാളം, ജന സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉളുവാർ, ഫിനാൻസ് സെക്രട്ടറി ഉമറുൽ ഫാറൂഖ് സഖാഫി സങ്കായം കര എന്നിവർ ചേർന്നാണ് നൽകിയത്.
സ്നേഹ സംഗമം പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആൾവ ഉത്ഘാടനം ചെയ്തു. വൈ പ്രസിഡന്റ് ശ്രീമതി ജയന്തി അധ്യക്ഷത വഹിച്ചു. നാരായണ നായിക്, പാലാക്ഷ റായ്, അബ്ദുൽ മജീദ് എം എച്, അനിത എം, ചന്ദ്രാവതി എം, കേശവ് എസ് ആർ , ഗംഗാദര, ശാന്തി വൈ തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ : പുത്തിഗെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പാലിയേറ്റീവ് പരിചരണ പദ്ധതിയിലേക്ക് എസ് വൈ എസ് കുമ്പള സോൺ സാന്ത്വനം നൽകുന്ന ഭക്ഷണ കിറ്റുകൾക്കുള്ള ക്യാഷ് കുമ്പള സോൺ പ്രസിഡന്റ് മുഹമ്മദ് സഖാഫി കുട്യാളം മെഡിക്കൽ ഓഫീസർ സയ്യിദ് ഹാമിദ് ഷുഹൈബ് തങ്ങൾക്ക് കൈ മാറുന്നു
Post a Comment