പൊതുസ്ഥലങ്ങളിൽ കൊടിമരങ്ങൾ പാടില്ല; ആറു മാസത്തിനകം നയം രൂപീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി

(www.kl14onlinenews.com)
(27-Feb-2025)

പൊതുസ്ഥലങ്ങളിൽ കൊടിമരങ്ങൾ പാടില്ല; ആറു മാസത്തിനകം നയം രൂപീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി :
പൊതുസ്ഥലങ്ങളിൽ പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് ഹൈകോടതി നിരോധിച്ചു.

നേരത്തെ സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിന് ആറു മാസത്തിനുള്ളിൽ നയം രൂപവത്കരിക്കണമെന്നും ഹെെക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.

രണ്ടാഴ്ചക്കകം എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും തദ്ദേശഭരണ സെക്രട്ടറി സർക്കുലർ നല്‍കാനും ഉത്തരവുണ്ട്.

ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

കണ്ണൂർ പിണറായി പഞ്ചായത്തിലെ ഫ്ളക്സ് നീക്കാനെത്തിയ ഉദ്യോഗസ്ഥരെ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന ആരോണത്തിൽ കോടതി ഇടപെട്ടു.

സംഭവം എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിച്ച് റിപ്പോർട് നൽകണമെന്നും സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയ സിംഗിൾ ബെഞ്ച് നി‍ർദേശിച്ചു

Post a Comment

Previous Post Next Post