ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ; അഞ്ച് സ്പിന്നർമാരെ ടീമിലെടുത്തതിന്റെ കാരണം ഇന്നറിയാം!

(www.kl14onlinenews.com)
(20-Feb-2025)

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ; അഞ്ച് സ്പിന്നർമാരെ ടീമിലെടുത്തതിന്റെ കാരണം ഇന്നറിയാം!
ദുബായ് :
എട്ട് വർഷത്തിന് ശേഷം തിരിച്ചെത്തിയ ചാംപ്യൻസ് ട്രോഫി. അതിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടുമ്പോൾ മുൻതൂക്കം ഇന്ത്യക്ക് തന്നെയാണ്. എന്നാൽ കഴിഞ്ഞ തവണത്തെ ചാംപ്യൻസ് ട്രോഫി റണ്ണേഴ്സ് അപ്പുകളെ നേരിടാൻ ഇറങ്ങുമ്പോൾ ബംഗ്ലാദേശിൽ നിന്ന് ഒരു അട്ടിമറിയുടെ സാധ്യതയും തള്ളിക്കളയാനാവില്ല. അങ്ങനെ വരുമ്പോൾ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ തന്നെ ആരാധകർക്ക് ആവേശ പോരാട്ടം പ്രതീക്ഷിക്കാം. 

കോഹ്ലിയും രോഹിത്തും ഉൾപ്പെടുന്ന ഇന്ത്യൻ ബാറ്റിങ് നിരയുടെ കരുത്തിനെ കുറിച്ച് എടുത്ത് പറയേണ്ടതില്ല. എന്നാൽ മുസ്താഫിസുർ റഹ്മാന്റെ വേരിയേഷനുകളും കട്ടേഴ്സും ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് ഭീഷണിയാണെന്ന് ഉറപ്പ്. തസ്കിൻ അഹ്മദ്, മെഹ്ദി ഹസൻ​ എന്നിവർക്കും ബംഗ്ലാദേശിന് നിർണായക ഘട്ടങ്ങളിൽ ബ്രേക്ക് നൽകാനുള്ള പ്രാപ്തിയുണ്ട്. 

ദുബായിലേത് പേസിനെ തുണയ്ക്കുന്ന പിച്ച് ആണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാൽ അഞ്ച് സ്പിന്നർമാരുമായാണ് ഇന്ത്യയുടെ വരവ്. ബംഗ്ലാദേശ് പേസ് നിരയിൽ തസ്കിൻ അഹ്മദും മുസ്താഫിസുർ റഹ്മാനും നഹിദ് റാണയും. വമ്പൻ ടൂർണമെന്റുകളിൽ കളിക്കുമ്പോൾ ടോപ് ടീമുകൾക്കെതിരെ ബാറ്റിങ് ആണ് എല്ലായ്പ്പോഴും ബംഗ്ലാദേശിന് വലിയ തലവേദനയാവുന്നത്. പ്രധാനമായും ബംഗ്ലാദേശ് ബാറ്റിങ്ങിൽ ആശ്രയിക്കുന്നത് ക്യാപ്റ്റൻ നജ്മുൾ ഷാന്റോയെ.

2023 നവംബറില്‍ സമാപിച്ച ഏകദിന ലോകകപ്പിനുശേഷം ഇന്ത്യ ഒന്‍പത് ഏകദിനങ്ങളേ കളിച്ചിട്ടുള്ളൂ. കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 3-0ത്തിന് ജയിച്ചതിന്റെ ആത്മവിശ്വാസം ടീമിനുണ്ട്. ആ പരമ്പരയിലെ പ്രകടനം ടീം തിരഞ്ഞെടുപ്പില്‍ പ്രധാനമാകും. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ-ശുഭ്മാന്‍ ഗില്‍ സഖ്യം തന്നെയാകും. തുടര്‍ന്ന് വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരുണ്ടാകും. വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് ടീമിലുണ്ടെങ്കിലും ഇംഗ്ലണ്ടിനെതിരേ വിക്കറ്റുകാത്ത കെ.എല്‍. രാഹുലിനുതന്നെയാണ് കൂടുതല്‍ സാധ്യത. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, പേസര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നീ മൂന്ന് ഓള്‍റൗണ്ടര്‍മാരെയും കളിപ്പിച്ചേക്കും. ദുബായിലെ പിച്ചില്‍ സ്പിന്നിന് നേരിയ മുന്‍തൂക്കമുണ്ടാകുമെന്ന് കരുതുന്നതിനാല്‍ പ്രത്യേകിച്ചും.

ജസ്പ്രീത് ബുംറ പരിക്കേറ്റ് പിന്മാറിയ സാഹചര്യത്തില്‍ മുഹമ്മദ് ഷമിക്കൊപ്പം മറ്റൊരു പേസ് ബൗളറായി ആരാണെന്നതില്‍ സംശയമുണ്ട്. ഇടംകൈയനായ അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരിലൊരാളായിരിക്കും ഇലവനിലുണ്ടാവുക. നജ്മുല്‍ ഹൊസൈന്‍ ഷാന്റോ നയിക്കുന്ന ബംഗ്ലാദേശ് ടീമില്‍ സൗമ്യ സര്‍ക്കാര്‍, മുഷ്ഫിഖര്‍ റഹിം, തന്‍സീദ് ഹസന്‍, മെഹ്ദി ഹസന്‍ മിറാസ്, മുസ്താഫിസുര്‍ റഹ്‌മാന്‍, ടസ്‌കിന്‍ അഹമ്മദ് തുടങ്ങി പരിചയസമ്പന്നരായ ഒരുപിടി താരങ്ങളുണ്ട്.

ഇന്ത്യയുടെ സാധ്യത പ്ലേയിങ് ഇലവൻ

രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഹർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്.

ബംഗ്ലാദേശ് സാധ്യതാ പ്ലേയിങ് ഇലവൻ

നസ്മുൾ ഷാന്റോ, സൌമ്യ സർകർ, തൻസിദ് ഹസൻ, മുഷ്ഫിഖർ റഹിം, മഹ്മദുള്ള, ജാകർ അലി, മെഹ്ദി ഹസൻ, റിഷാദ് ഹൊസെയ്ൻ, തസ്കിൻ അഹ്മദ്, മുസ്താഫിസൂർ റഹ്മാൻ, നഹിദ് റാണ.

അഞ്ച് സ്പിന്നർമാരെ ടീമിലെടുത്തതിന്റെ കാരണം ഇന്നറിയാം
ദുബായ്: ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ന് ബംഗ്ലദേശിനെ നേരിടുന്ന ഇന്ത്യൻ ടീമിന് മുൻപിൽ വലിയ 2 ലക്ഷ്യങ്ങളുണ്ട്. ഗ്രൂപ്പിലെ താരതമ്യേന ദുർബലരായ ബംഗ്ലദേശിനെതിരായ ജയത്തോടെ സെമിയിലേക്ക് ഒരു ചുവട് വയ്ക്കുകയാണ് ആദ്യ കടമ്പ. ടൂർണമെന്റിലെ ഇന്ത്യയുടെ എല്ലാ മത്സരങ്ങൾക്കും വേദിയായ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിന്റെ മനസ്സറിയാനും ടീമിന് ഈ മത്സരം നിർണായകം.

15 അംഗ ടീമിൽ 5 സ്പിൻ ബോളർമാരെ നിറച്ച് ചാംപ്യൻസ് ട്രോഫി ടീമൊരുക്കുമ്പോൾ സ്പിന്നിനെ തുണയ്ക്കുന്ന ദുബായിയുടെ മുൻകാല ചരിത്രമായിരുന്നു ഇന്ത്യൻ സിലക്ടർമാരുടെ മനസ്സിൽ. ഇന്ത്യയുടെ കണക്കുകൂട്ടലുകളും ടീം സിലക്‌ഷനും ഫലിക്കുമോയെന്ന് ഇന്നത്തെ മത്സരത്തിലൂടെ അറിയാം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30 മുതലാണ് മത്സരം. സ്റ്റാർ സ്പോ‍ർട്സ്, സ്പോർട്സ് 18 ചാനലുകളിൽ തൽസമയം.

ജസ്പ്രീത് ബുമ്രയുടെ അഭാവത്തിൽ അർഷ്ദീപ് സിങ്, മുഹമ്മദ് ഷമി, ഹർഷിത റാണ എന്നിവരുൾപ്പെടുന്ന ഇന്ത്യൻ പേസ് ബോളർമാരുടെ പ്രകടനത്തിലേക്ക് ആരാധകർ ഉറ്റുനോക്കുന്നത്. പേസ് ബോളിങ് ഓൾറൗണ്ടറായി ഹാർദിക് പാണ്ഡ്യയുള്ളതിനാൽ 2 സ്പെഷലിസ്റ്റ് പേസർമാരും 3 സ്പിന്നർമാരും ടീമിൽ ഇടംപിടിച്ചേക്കും. വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലിന് ആറാം നമ്പർ ബാറ്റിങ്ങിൽ ഫോം തെളിയിക്കേണ്ടതുണ്ട്.

മറുവശത്ത് ഷാക്കിബുൽ ഹസൻ ഇല്ലാതെ ഐസിസി ടൂർണമെന്റിനെത്തിയ ബംഗ്ലദേശിന്റെ വലിയ പ്രതീക്ഷ ഓൾറൗണ്ടർ മെഹ്‌ദി ഹസനിലാണ്. പേസർ തസ്കിൻ അഹമ്മദിന് ഇന്ത്യയ്ക്കെതിരെ മികച്ച റെക്കോർഡാണുള്ളത്. 2017ലെ ചാംപ്യൻസ് ട്രോഫി സെമിഫൈനലിൽ ബംഗ്ലദേശിനെ തോൽപിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്.

Post a Comment

Previous Post Next Post