വീണ്ടും ജീവനെടുത്ത് കാട്ടാന; വനവിഭവം ശേഖരിക്കാൻ പോയ ആളെ ചവിട്ടി കൊന്നു

(www.kl14onlinenews.com)
(19-Feb-2025)

വീണ്ടും ജീവനെടുത്ത് കാട്ടാന; വനവിഭവം ശേഖരിക്കാൻ പോയ ആളെ ചവിട്ടി കൊന്നു

തൃശൂർ: സംസ്ഥാനത്ത് വീണ്ടും കാട്ടന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ, തൃശൂര്‍ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം. വനവിഭവം ശേഖരിക്കാൻ കാട്ടിൽ പോയ പ്രഭാകരന്‍ (60) ആണ് കൊല്ലപ്പെട്ടത്. 

മകനും മരുമകനും ഒപ്പം കാട്ടിൽ പുന്നക്കായ ശേഖരിക്കാൻ പോയപ്പോഴായിരുന്നു ആന ആക്രമിച്ചത്. കാട്ടാനയുടെ അടിയേറ്റ് വീണ പ്രഭാകരനെ ആന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ഉൾവനത്തിൽ വച്ചായിരുന്നു ആക്രമണം ഉണ്ടായത്. കൂടെയുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു.

സംസ്ഥാനത്ത് തുടച്ചയായുണ്ടാകുന്ന കാട്ടാന ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുന്ന ഒടുവിലത്തെ ആളാണ് ഇന്ന് കൊല്ലപ്പെട്ട പ്രഭാകരൻ. കഴിഞ്ഞ ആഴ്ചകളിലായി കാട്ടാനയക്രമണത്തിൽ നാലുപേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. തിരുവനന്തപുരം, വയനാട്, ഇടുക്കി ജില്ലകളിലാണ് കാട്ടാനയുടെ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പട്ടത്. 

വയനാട് മേപ്പാടി ഏറാട്ടുകുണ്ട് ഉന്നതിയിലെ ബാലൻ, തിരുവനന്തപുരം പാലോട് വനവിഭവങ്ങൾ ശേഖരിക്കാൻ പോയ വെൻകൊല്ല ഇലവുപാലം അടിപറമ്പ് തടത്തരികത്തു വീട്ടിൽ ബാബു, വയനാട് നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു, ഇടുക്കി പെരുവന്താനത്തിന് സമീപം നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനയക്രമണത്തിൽ കൊല്ലപ്പെട്ടത്.

Post a Comment

Previous Post Next Post