കാർഷിക മേഖലയെയും കാസർകോടിനെയും തഴഞ്ഞ കേന്ദ്ര ബഡ്ജറ്റിനെതിരെ കേരള കോൺഗ്രസ് (എം)

(www.kl14onlinenews.com)
(02-Feb-2025)

കാർഷിക മേഖലയെയും കാസർകോടിനെയും തഴഞ്ഞ കേന്ദ്ര ബഡ്ജറ്റിനെതിരെ കേരള കോൺഗ്രസ് (എം) 
 
കാസർകോട് :കേന്ദ്രസർക്കാരിന്റെ ബഡ്ജറ്റ് കാർഷിക മേഖലയെയും, കാസർകോട് ജില്ലയും പൂർണമായും അവഗണിച്ചുകൊണ്ടതാണെന്നും കഴിഞ്ഞ കുറെ വർഷങ്ങളായി എയിംസിനു വേണ്ടി കാസർകോട്ടെ ജനങ്ങളുടെ മുറവിളിയും ,ആവശ്യവും തീർത്തും നിഷേധിച്ചുകൊണ്ടും, കാർഷിക മേഖലയെതീർത്തും അവഗണിക്കുന്ന ബഡ്ജറ്റ് ആണ്  കേന്ദ്രസർക്കാരിൻ്റെതെന്നുംകേരള കോൺഗ്രസ് എം കാസർകോട് ജില്ലാഭാരവാഹികളുടെ എക്സിക്യൂട്ടീവ് യോഗം പ്രസ്താവനയിൽ പറഞ്ഞു.കർഷകർ നിരന്തരം ആവശ്യപ്പെടുന്ന വിളകൾക്കും മിനിമം താങ്ങുവില ഉറപ്പാക്കൽ ,കർഷയുടെ വായ്പ എഴുതി തള്ളൽ തുടങ്ങിയവ ഒന്നും പ്രഖ്യാപിക്കാത്ത ബഡ്ജറ്റ് മുറിവിൽ മുളകുപൊടി വിതറുന്നതിന് തുല്യമാണെന്നുംകേരള കോൺഗ്രസ് (എം) നേതാക്കൾ പറഞ്ഞു.പാർട്ടി ജില്ലാ പ്രസിഡണ്ട് സജി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട മാരായ ജോയി മൈക്കിൾ,ഡാനിയൽ ഡിസൂസ ,ജില്ലാ സെക്രട്ടറിമാരായബിജു തുളശ്ശേരി, ഷിനോജ് ചാക്കോ,ചാക്കോ തെന്നി പ്ലാക്കൽ,സിജി കട്ടക്കയം,അഡ്വ:സുധീർ കാസർഗോഡ്,ജോസ് കയത്തുംകര എന്നിവർ സംസാരിച്ചു
.....................................................
കേരള കോൺഗ്രസ് (എം)മീഡിയ വിഭാഗത്തിനു വേണ്ടി
1സിജി കട്ടക്കയം
2,ചാക്കോ തെന്നിപ്ലാക്കൽ
3,ഷിനോജ് ചാക്കോ

Post a Comment

Previous Post Next Post