കമ്പാർ ഫാൽക്കൺ ക്ലബ്ബ് 35-ാം വാർഷികം കൊണ്ടാടി

(www.kl14onlinenews.com)
(02-Feb-2025)

കമ്പാർ ഫാൽക്കൺ ക്ലബ്ബ് 35-ാം വാർഷികം കൊണ്ടാടി

മൊഗ്രാൽ പുത്തൂർ : കമ്പാർ ഫാൾക്കൺ ആർട്സ്, സ്പോർട്സ് & കൾച്ചറൽ ക്ലബ്ബ് കമ്പാറിൻെറ 35-ാം വാർഷികാഘോഷം കമ്പാർ ജി.എൽ.പി.എസ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു.വൈകീട്ട് നടന്ന സാംസ്ക്കാരിക സമ്മേളനം കാസർകോട് എം.എൽ.എ. എൻ.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. സി. എച്ച് കുഞ്ഞമ്പു എം എൽ എ മുഖ്യാതിഥി ആയിരുന്നു.    റാഷിദ് കമ്പാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഹ്റാസ് എ.കെ സ്വാഗതവും ജുനൈദ് കമ്പാർ നന്ദിയും പറഞ്ഞു. അസ്മിന ശാഫി,എ കെ കമ്പാർ,പി എം  മുനീർ ഹാജി, ഹമീദ് പറപ്പാടി,ഡോ മാഹിൻ , ഹെഡ് മാസ്റ്റർ അമ്മു എ, സുബ്രഹ്മണ്യ കാരന്ത്,  മജീദ് ഇ,എ,, ഹകീം കമ്പാർ, ജമാൽ ഹുസൈൻ, , ബേബി രാജ്, സിദ്ദിഖ് ഡി, സച്ചിദാനന്ദ ആചാരി,ഷരീഫ് കെഎം ഫാസിൽ തുടങ്ങിയവർ സംബന്ധിച്ചു.  സ്റ്റേറ്റ് ലെവലിൽ ടെക്നിക്കൽ സ്കൂൾ കായിക മത്സരത്തിൽ  മീറ്റ് റെക്കോർഡ് നേടിയ ആയിഷ സഹല  ,ഭിന്ന ശേഷി സ്പോർട്സ് ഇനത്തിൽ കഴിവ് തെളിയിച്ച അലി പാദാർ, സാമൂഹിക പ്രവർത്തകൻ  ഫാറൂഖ് പുത്തൂർ, ഫാൽക്കൺ ക്ലബ്ബിന്റെ പഴയ കാല പ്രവർത്തകർ എന്നിവരെ ആദരിച്ചു.

തുടർന്ന് നാട്ടുകാരുടെ കലാവിരുന്നും സംഗീത നിശയും അരങ്ങേറി. സ്ത്രീകളും കുട്ടികൾ അടക്കം  ആയിരത്തിലധികം പേർ പങ്കെടുത്തത്  നാടിന്റെ ഉത്സവ അന്തരീക്ഷമായി മാറി.

Post a Comment

Previous Post Next Post