(www.kl14onlinenews.com)
(08-jan-2025)
സ്ഥാപന ഉടമകൾക്കായി
കാസർകോട്:
കാസർകോട് കടകളിലെയും വാണിജ്യ സ്ഥാപനങ്ങളിലേയും തൊടിലുടമകൾക്കായി കുടിശ്ശിക അദാലത്ത് ജനുവരി 9 മുതൽ മാർച്ച് വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കും.
2025 ജനുവരി ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ക്ഷേമനിധി കുടിശ്ശിക അദാലത്ത് നടത്തുന്നതിന് സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട് ഇതുവരെ തുക അടക്കാത്തവർക്കും അടച്ചവരിൽ കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങൾക്കും പിഴപലിശ കൂടാതെ തൊഴിലാളികളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്ത് തുക അടക്കുവാനുള്ള അവസരം ഒരുക്കുന്നു.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി ഒരുക്കുന്ന അദാലത്തിൻ്റെ വിശദവിവരങ്ങൾക്കായി 9747 931 567 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന്
ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
Post a Comment