അപകടക്കെണിയൊരുക്കി റോഡിലെ കുഴി - വ്യത്യസ്തമായ പ്രതിഷേധവുമായി യൂത്ത് ലീഗ് ചെമ്മനാട് ശാഖ

(www.kl14onlinenews.com)
(08-jan-2025)

അപകടക്കെണിയൊരുക്കി റോഡിലെ കുഴി - വ്യത്യസ്തമായ പ്രതിഷേധവുമായി യൂത്ത് ലീഗ് ചെമ്മനാട് ശാഖ
ചെമ്മനാട്: കാസർകോട് കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ യാത്ര ദുരിതം വിതച്ച് നിരവധി കുഴികളാണ് രൂപപ്പെട്ട് കൊണ്ടിരിക്കുന്നത്. കുഴികളിൽ വീണു നിരവധി ആളുകൾക്ക് പരിക്ക് പറ്റുകയും വാഹനത്തിൻ്റെ ടയർ പൊട്ടുകയും മറ്റു തകരാറുകൾ സംഭവിക്കുന്നതും നിത്യ സംഭവമാണ്. ഈ കുഴികളിൽ വീണു നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഈ റോഡ് നന്നക്കാതെ പൊതുമരാമത്ത് വകുപ്പ് അനാസ്ഥ തുടരുന്ന സാഹചര്യത്തിലാണ് വ്യത്യസ്തമായ സമര പരിപാടിയായി മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് ശാഖാ കമ്മിറ്റി മുന്നോട്ട് വന്നത്. റോഡിലെ കുഴികൾ എണ്ണിക്കൊണ്ട് കുഴി സർവേ എന്ന പേരിലാണ് മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് ശാഖാ കമ്മിറ്റി പ്രതിഷേധ യാത്ര സംഘടിപ്പിച്ചത്. ചെമ്മനാട് ചന്ദ്ര ഗിരി പാലം മുതൽ ചളിയംകോട് പാലം വരെയുള്ള 1.3 കിലോ മീറ്ററിനിടയിൽ മാത്രം 33 വലിയ പാതാള ക്കുഴികളും 103 ചെറിയ കുഴികളുമടക്കം 136 കുഴികൾ ഉണ്ടെന്ന് കുഴി സർവേയിൽ യൂത്ത് ലീഗ് കണ്ടെത്തി. ഇത്രയൊക്കെ ആയിട്ടും കണ്ണു തുറക്കാത്ത അധികാരികളുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് കുഴി സർവേയിൽ മുഴങ്ങിയത്.

Post a Comment

Previous Post Next Post