സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടും

(www.kl14onlinenews.com)
(11-jan-2025)

സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടും

കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്‌സ്. കോഴിക്കോട് എച്ച്പിസിഎൽ ഓഫീസിൽ ചർച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്സ് യൂണിയൻ നേതാക്കൾ മർദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം.

കോഴിക്കോട്ട് ഇന്ന് വൈകിട്ട് നാലുമുതൽ ആറുവരെ പമ്പുകൾ അടച്ചിടുമെന്നും അസോസിയേഷൻ അറിയിച്ചു. ചൊവ്വാഴ്ച ഇരുമ്പനം എച്ച്പിസിഎൽ ടെർമിനൽ ഉപരോധിക്കാനും സംഘടന തീരുമാനിച്ചു. പെട്രോളിയം ഡീലർമാരും ടാങ്കർ ഡ്രൈവർമാരും തമ്മിൽ കുറച്ചുദിവസമായി തർക്കം നിലനിൽക്കുന്നുണ്ട്.

Post a Comment

Previous Post Next Post