(www.kl14onlinenews.com)
(06-jan-2025)
കൊച്ചി: എറണാകുളം പറവൂര്‍ ചാലാക്കയില്‍ ഹോസ്റ്റലില്‍ നിന്ന് വീണ് എംബിബിഎസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ കോളേജ് മാനേജ്‌മെന്റിന്റെ വിശദീകരണം വിവാദത്തിലാകുന്നു. പെണ്‍കുട്ടി കൈവരിക്ക് മുകളിലിരുന്ന് ഫോണ്‍ ചെയ്തപ്പോള്‍ അപ്രതീക്ഷിതമായി താഴെ വീഴുകയായിരുന്നു എന്നാണ് കോളേജ് മാനേജ്‌മെന്റ് വാര്‍ത്താ കുറിപ്പിലൂടെ നല്‍കുന്ന വിശദീകരണം. ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് ഷഹാനയാണ് വനിതാ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചത്. രാത്രി 11 മണിക്കാണ് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് വീണത്. പുര്‍ച്ചെ രണ്ട് മണിയോടെയാണ് മരണം സംഭവിക്കുകയായിരുന്നു. അഞ്ചാം നിലയിലെ മുറിയിലാണ് ഫാത്തിമത്ത് താമസിക്കുന്നത്.
ഏഴ് നിലകളിലുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലെ കോറിഡോറില്‍ വെച്ചാണ് അപകടമുണ്ടായത്. മറ്റു കുട്ടികളും സംഭവം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്നു. ജിപ്‌സം ബോര്‍ഡ് തകര്‍ത്താണ് പെണ്‍കുട്ടി താഴേക്ക് വീണത്. സംഭവത്തില്‍ സുരക്ഷ വീഴ്ച ഉണ്ടായോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Post a Comment