(www.kl14onlinenews.com)
(06-jan-2025)
സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി ശരിയല്ല, 'ഉന്നത രാഷ്ട്രീയ ഗൂഢാലോചന വ്യക്തം';അന്‍വറിന്റെ അറസ്റ്റില്‍ കെ സുധാകരന്‍സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി ശരിയല്ല, 'ഉന്നത രാഷ്ട്രീയ ഗൂഢാലോചന വ്യക്തം';അന്‍വറിന്റെ അറസ്റ്റില്‍ കെ സുധാകരന്‍
തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ അറസ്റ്റിലെ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പൊതുമുതല്‍ നശിപ്പിച്ച കേസിന്റെ പേരില്‍ പി വി അന്‍വറെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണെന്നും അദ്ദേഹം ചോദിച്ചു.
പൊതുപ്രവര്‍ത്തകനും എംഎല്‍എയുമാണ് പിവി അന്‍വര്‍. പിടികിട്ടാപ്പുള്ളിയല്ല. അറസ്റ്റിന് പൊലീസ് അമിത വ്യഗ്രത കാണിച്ചു. സിപിഎം സമ്മേളനവുമായി ബന്ധപ്പെട്ട് റോഡ് അടച്ച് സ്റ്റേജ് കെട്ടിയപ്പോള്‍ അന്ന് കേസെടുക്കാന്‍ മടിച്ച പോലീസിന് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്നവരുടെ കൂട്ടത്തിലായിരുന്നു. അന്ന് പോലീസ് കാണിക്കാത്ത ആത്മാര്‍ത്ഥത അന്‍വറെ അറസ്റ്റ് ചെയ്യാന്‍ കാണിച്ചിട്ടുണ്ടെങ്കില്‍ അതിനു പിന്നിലെ ഉന്നത രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.
Post a Comment