കൽപ്പറ്റയിൽ അഞ്ച് സെന്റിലും നെടുമ്പാലയിൽ പത്ത് സെന്റിലും വീട്, വയനാട് പുനരധിവാസ ചുമതല ഊരാളുങ്കലിന്

(www.kl14onlinenews.com)
(01-jan-2025)

കൽപ്പറ്റയിൽ അഞ്ച് സെന്റിലും നെടുമ്പാലയിൽ പത്ത് സെന്റിലും വീട്, വയനാട് പുനരധിവാസ ചുമതല ഊരാളുങ്കലിന്
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ രാജ്യം കണ്ട സമാനതകളില്ലാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രദേശത്തെ ജനങ്ങളുടെ പുനരധിവാസത്തിനായി നിർണായക തീരുമാനങ്ങൾ മന്ത്രിസഭാ യോ​ഗത്തിൽ ഉണ്ടായിട്ടുണ്ട്. സഹായങ്ങൾ ഏകോപിപ്പിച്ച് സമഗ്രമായ സംവിധാനം രൂപികരിക്കും. പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. മന്ത്രിസഭാ ​യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വീട് വെച്ച് നൽകുക എന്നത് മാത്രം അല്ല പുനരധിവാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സഹായവും ഏകോപിപ്പിക്കും. ഡ്രോൺ സർവേ വഴിയാണ് ഭൂമി കണ്ടെത്തിയത്. ഫീൽഡ് സർവേ തുടങ്ങി കഴിഞ്ഞു. നെടുമ്പാല ടൗൺഷിപ്പിൽ 10 സെൻ്റ് സ്ഥലമാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്. എൽസ്റ്റോൺ എസ്റ്റേറ്റിൽ ഒരു കുടുംബത്തിന് 5 സെൻ്റ് വീതം ഭൂമി കണക്കാക്കിയിട്ടുണ്ട്. നെടുമ്പാല എസ്റ്റേറ്റില്‍10 സെൻ്റ് ഭൂമിയുണ്ടാകും. 1084 കുടുംബങ്ങളെ ഉൾപ്പെടുത്തി സർവേ നടത്തിയിട്ടുണ്ട്. കുടുബശ്രീയുടെ സഹായത്തോടെയാണ് സർവേ നടത്തിയത്. ഭൂമിയിൽ പൂർണ അവകാശം അതാത് കുടുംബങ്ങൾക്കായിരിക്കും. കിഫ്ബി വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഊരാളുങ്കൽ ആയിരിക്കും നിർമാണം നടത്തുക. കിഫ് കോണിനാണ് നിരീക്ഷണ ചുമതലയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിക്കായി ഉപദേശക സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്റ്റിമേറ്റ് ഉൾപ്പടെ വിശദമായി പരിശോധിക്കും. ഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേക സമിതിയെയും രൂപീകരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട രേഖങ്കൾ പരിശോധിക്കാവുന്നതുമാണ്. ടൗൺഷിപ്പിന് പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് 15 ലക്ഷം രൂപ വീതം നൽകും. വിലങ്ങാട്ടും ഇതേ മാതൃക ആണ് തീരുമാനിച്ചിരിക്കുന്നത്. അഞ്ച് ആദിവാസി കുടുംബങ്ങളുടെ അഭിപ്രായം ആരായും. പുനരധിവാസം ഒരുമിച്ച് നടപ്പാക്കും. രണ്ട് ഘട്ടമായായിരിക്കും കണക്കെടുപ്പ്. 38 സ്‌പോൺസർമാരുമായും യോഗം ചേർന്നു. പുനരധിവാസത്തിന് ഒരു സ്പെഷ്യൽ ഓഫീസർ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി രണ്ട് ടൗൺഷിപ്പ് നിർമിക്കാൻ തീരുമാനിച്ചതായി ചീഫ് സെക്രട്ടറി ശാരദാ മുരധീധരനും അറിയിച്ചു. അഞ്ച് സെന്റ് വീതമുള്ള 1000 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളാണ് നിർമിക്കുക. റോഡ്, പാർക്ക്, മറ്റ് പൊതു കൊമേഴ്ഷ്യലൽ സ്പേസുകൾ എന്നിവയുണ്ടാകും. 10 സെൻ്റ് ഭൂമിയിലാണ് ഒരോ വീടും നിർമ്മിക്കുക. നെടുമ്പാലയിൽ സ്ലോപിങ് സൗകര്യം പരി​ഗണിച്ചായിരിക്കും നിർമാണ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുക. ഓരോ പ്രദേശത്തേയും ഭൂമിശാസ്ത്രം അനുസരിച്ചായിരിക്കും വീടുകളുടെ മാതൃക. രണ്ടു നില കെട്ടാൻ ഉള്ള ഫൗണ്ടേഷൻ ഉണ്ടാകും. പദ്ധതിയുടെ പ്ലാൻ സംബന്ധിച്ച വീഡിയോയും യോ​ഗത്തിൽ പ്രദർശിപ്പിച്ചുിരുന്നു.

മുണ്ടക്കൈ–ചൂരല്‍മല പുനരധിവാസം: ടൗണ്‍ഷിപ്പ് നിര്‍മാണച്ചുമതല ഊരാളുങ്കലിന്

മുണ്ടക്കൈ – ചൂരല്‍മല പുനഃരധിവാസത്തില്‍ നിര്‍മാണചുമതല ഊരാളുങ്കലിന്. കിഫ്കോണ്‍ മേല്‍നോട്ടം വഹിക്കും. രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കും. 750 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

അതേസമയം, മുണ്ടകൈ ഉരുൾ പൊട്ടൽ പുനരധിവാസ ടൗൺഷിപ്പിൽ സുപ്രധാന നീക്കവുമായി സർക്കാർ. പുനരധിവാസത്തിനുള്ള എസ്റ്റേറ്റുകളിൽ സർവേ നടപടി തുടങ്ങി. കൃഷി, വനം, റവന്യൂ ഉദ്യോഗസ്ഥർ സംയുക്തമായാണ് സർവേ നടപടി പൂർത്തിയാക്കുന്നത്. സ്പെഷ്യൽ ഓഫിസർ ജെ.ഒ അരുണിന്റെ നേതൃത്വത്തിലാണ് സർവേ തുടങ്ങിയത്. കൃഷി, വനം, റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്ക് സംയുക്തമായാണ് ചുമതല. എൽസ്റ്റൺ എസ്റ്റേറ്റിൽ നിന്ന് ആവശ്യമായ ഭൂമിയിലെ മഹസറും തയ്യാറാക്കുന്നുണ്ട്. പത്തു ഗ്രൂപ്പുകളായി തിരിഞ്ഞാണ് സർവേ പൂർത്തിയാക്കുന്നത്.

എൽസ്റ്റൺ എസ്റ്റേറ്റിൽ നിന്നും 78 ഹെക്ടറും നെടുമ്പാലയിലെ ഹാരിസൺ എസ്റ്റേറ്റിൽ നിന്നും 68 ഹെക്ടറുമാണ് വേണ്ടത്. എൽസ്റ്റണിലെ സർവേ പൂർത്തിയാക്കുന്ന മുറക്ക് ഹാരിസണിലെ സർവേ തുടങ്ങും. മഹസർ പരിഗണിച്ചായിരിക്കും എസ്റ്റേറ്റുടമകൾക്ക് നഷ്ടപരിഹാരം കണക്കാക്കുക. പുനരധിവാസത്തിനുള്ള ഉപഭോകതൃ അന്തിമപട്ടിക കൂടി പൂർത്തിയാകുന്നതോടെ ടൗൺഷിപ്പിന് വേഗത കൂടുമെന്നാണ് പ്രതീക്ഷ

Post a Comment

Previous Post Next Post